അമിതാഭ് ബച്ചന് പകരം ഇമ്രാന്‍ ഖാന്‍ ഞെട്ടൽ മാറാതെ ബോളിവുഡ്

പ്രശസ്ത ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പ്രൊഫൈല്‍, കവര്‍ ചിത്രങ്ങളടക്കം മാറ്റിയ നിലയിലാണ് ബച്ചന്റെ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണ് ബച്ചന്റെ ചിത്രത്തിന് പകരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടപ്പം തന്നെ പാകിസ്താനെ സ്‌നേഹിക്കൂ എന്ന സന്ദേശവും ട്വിറ്റ് ചെയ്തു.

പാക്കിസ്ഥാനെ സ്‌നേഹിക്കൂ..’ എന്ന് ട്വീറ്റ് ചെയ്ത ഹാക്കര്‍മാര്‍ റംസാന്‍ മാസത്തില്‍ ഇന്ത്യ ദയയില്ലാതെ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്‌ലീംങ്ങള്‍ ഇതിന് പകരം ചോദിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നും ട്വീറ്റ് ചെയ്തു.
തുര്‍ക്കിഷ് ഫുട്‌ബോള്‍ കളിക്കാര്‍ക്കെതിരെയുള്ള ഐസ്ലന്‍ഡ് റിപ്പബ്ലിക്കിന്റെ മോശം പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വലിയ സൈബര്‍ ആക്രമണത്തിന്റെ തുടക്കമാണിതെന്നും മറ്റൊരു ട്വീറ്റില്‍ രേഖപ്പെടുത്തിയിരുന്നു. അക്കൗണ്ടിന്റെ കവര്‍ ചിത്രവും ഹാക്കര്‍മാര്‍ മാറ്റി. ഐല്‍ദിസ് തിം എന്ന പേരും ഒപ്പം അവരുടെ ചിഹ്നവും കഴുകന്റെ ചിത്രവുമാണ് കവര്‍ ചിത്രമായി നല്‍കിയത്. 

മഹാരാഷ്ട്ര സൈബര്‍ പോലീസ് യൂണിറ്റ് ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. 38 ലക്ഷത്തോളം ആളുകള്‍ പിന്തുടരുന്ന ബച്ചന്റെ അക്കൗണ്ട് ഇപ്പോള്‍ പുന:സ്ഥാപിട്ടുണ്ട്‌.


Amitabh Bachchan’s Twitter account was reportedly hacked on Monday night  

Sruthi S :