അഭിരാമി വിവാഹം കഴിക്കാത്തതിന് കാരണം ഇതാണ്… ഒടുവിൽ ആ വെളിപ്പെടുത്തൽ.

ബാലയും അമൃത സുരേഷുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം മകളുടെ സംരക്ഷണം അമൃതയ്ക്കാണ്. ഒരു സമയം വരെ ബാലയ്ക്ക് മകളെ കാണാൻ അനുവാദം കോടതി നൽകിയിരുന്നു. എന്നാൽ പിന്നീട് അതും അവസാനിച്ചു. ഏറെ നാളുകൾക്കുശേഷം ഒരു വർഷം മുമ്പ് ആശുപത്രിയിൽ കരൾ രോഗം മൂർച്ഛിച്ച് കിടന്നപ്പോഴാണ് ബാലയെ കാണാൻ അവന്തിക എത്തിയത്. അന്ന് മകൾ തന്നെ കാണാൻ വന്നത് വലിയ ആശ്വാസമായിരുന്നുവെന്ന് ബാല തന്നെ പിന്നീട് പറഞ്ഞിരുന്നു. 2010ലാണ് ബാലയും അമൃതയും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അമൃതയുമായി വേർപിരിഞ്ഞശേഷം ബാല ഡോ.എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. അമൃത പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലുമായിരുന്നു. മകളെ മനപൂർവം അമൃത തന്നെ കാണിക്കാത്തതാണെന്ന തരത്തിൽ പലപ്പോഴായി ബാല ആരോപണം ഉന്നയിച്ച് എത്തിയിരുന്നു. ഇതിന് താനും ബാലയും തമ്മിലുള്ള വിവാഹമോചനത്തിന്റെ സമയത്ത് ഒപ്പിട്ട നിബന്ധനകള്‍ അടക്കം പുറത്ത് വിട്ട് അമൃത മറുപടി നൽകിയിരുന്നു.

വിവാഹമോചനത്തിനുശേഷം ഒരു തവണ പോലും മകളെ കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാല മെസേജ് അയക്കുകയോ മെയില്‍ അയക്കുകയോ ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ മകളെ കാണിക്കുന്നില്ലെന്ന് പറയുക മാത്രമെ ഉണ്ടായിട്ടുള്ളൂ. എന്നെ തേജോവധം ചെയ്യാനും ഞാന്‍ കുട്ടിയെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് പറഞ്ഞ് പരത്താനും വേണ്ടി മാത്രമുള്ള പ്രവൃത്തിയാണത്. അല്ലാതെ മോളെ പിടിച്ച് വെച്ചിട്ടില്ല. ഈ നിമിഷം വരെ നിയമം പറയുന്നതെ ചെയ്തിട്ടുള്ളൂ. ഇതുവരെ നിയമം തെറ്റിച്ചിട്ടില്ല. അച്ഛനെന്ന് വലിയ വായില്‍ വിളിച്ച് പറയുന്ന ആള്‍ വിദ്യഭ്യാസം, വിവാഹം, തുടങ്ങിയുള്ള കാര്യങ്ങളിലൊന്നും ഒരു പൈസ പോലും മകള്‍ക്ക് വേണ്ടി താൻ ചെലവാക്കില്ലെന്ന് നിബന്ധനയില്‍ നേരത്തെ പറഞ്ഞിരുന്നുവെന്നുമാണ് മകളെ ബാലയെ കാണിക്കാത്തിന് പിന്നിലെ കാരണമായി അമൃത പറഞ്ഞത്. തന്റെ അഭിഭാഷകയ്ക്കൊപ്പമെത്തിയാണ് അമൃത കുറച്ചുനാൾ മുമ്പ് കാര്യങ്ങൾ പ്രേക്ഷകർക്കായി വിവരിച്ചത്.

എന്നാൽ എന്താണ് ഇരുവരും തമ്മിൽ പിരിയാൻ കാരണമെന്ന് രണ്ടുപേരും തുറന്നു പറഞ്ഞിട്ടിലായിരുന്നു. എന്നാലിപ്പോൾ അഭിരാമി പങ്കുവെച്ച പോസ്റ്റിലൂടെ ചില കാര്യങ്ങൾ പുറത്ത് വരുകയാണ്. പാപ്പുവിന്റെ ജന്മദിന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വന്ന കമന്റുകളും അതിന് അഭിരാമി നൽകിയ മറുപടിയിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്. ഇടിച്ചു കൂട്ടി ഒരു മൂലയ്ക്ക് കിടക്കാനാണോ? എന്നിട്ട് കാണിക്കുന്ന ഇമോഷണല്‍ ഡ്രാമയില്‍ എല്ലാവരും വീഴുകയും ചെയ്യും. ഒരു ജീവിതകാലത്തേക്കുള്ള ശാരീരകവും മാനസികവുമായ ട്രോമ കിട്ടിയാണ് അവിടുന്നു ഇറങ്ങി പോന്നത്. ഇനി ഒരിക്കലും ഇല്ല. ലീഗല്‍ എത്തിക്‌സ് റെസ്‌പെക്ട് ചെയ്യുന്നത് കൊണ്ടും ഇനിയും ആ കുഞ്ഞിനെ ഇതിലൊക്കെ വലിച്ചേഴച്ച് ട്രോമ കൊടുക്കാതിരിക്കാനുമാണ് നമ്മള്‍ മിണ്ടാതിരിക്കുന്നത്. കൂടാതെ ഇതിനൊക്കെ ഇറങ്ങി തിരിക്കാന്‍ നല്ല ഫ്രീ ഫ്‌ളോയിംഗ് ഫണ്ട് വേണം. നമ്മള്‍ ഇവിടെ ഡ്രീംസ് അചീവ് ചെയ്യാന്‍ നടക്കുമോ അതോ ഇനീം ഒരു റൗണ്ട് പ്രശ്‌നങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോ..

കയ്യില്‍ നല്ല പൈസയും മലയാളികള്‍ മാസ്സ് ലെവലില്‍ കണ്‍വിന്‍സ് ചെയ്യാനും പറ്റുമെന്നുള്ള ധൈര്യവും ആണ് ഇത് പോലുള്ള ഒരുപാട് പേര്‍ടെ ശക്തി.” എന്നും അഭിരാമി കമന്റ് ബോക്‌സില്‍ പ്രതികരിക്കുന്നുണ്ട്. ”ഒന്നാമത് പാട്രിയാര്‍ക്കല്‍ ആയ ഒരു സമൂഹം ആണ് നമ്മുടെ. പിന്നെ, അതിന്റെ പുറകെ ചേച്ചിയുടെ ഒരു മേജര്‍ ഡിസിഷന്‍ കൂടെ വര്‍ക്ക് ആയില്ല. പക്ഷേ അവര്‍ രണ്ടു രണ്ടുപേരും ഒരുപാട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ആണ് പിരിഞ്ഞത്. ഒരേ ചിന്താഗതിയും ഒത്തു പോകാന്‍ പറ്റാത്തതുമായി ശൈലികളും ഒക്കെ ആയിരുന്നു കാരണം.. പക്ഷേ അതും ഒരു ഭാഗ്യക്കേടിന് കൂടുതല്‍ പറയാനുള്ള ഒരു വകയായി എന്നതാണ് സത്യം”. ”പക്ഷേ, ഒന്നോര്‍ത്തൂടെ അല്ലേ, നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടിയെ അല്ലേ ഇങ്ങനെ ഇട്ട് ബുദ്ധിമുട്ടിക്കുന്നെ. ആരേലും പ്രൊട്ടക്ട ചെയ്യാനുണ്ടോ, ഇല്ല. കഷ്ടപ്പെട്ടു പാടി ഉറക്കവും ഹെല്‍ത്തും ഒക്കെ സ്‌ട്രെയിന്‍ ചെയ്തു എന്റെ ഫുള്‍ ഫാമിലി ചേച്ചി ആണ് നോക്കുന്നത്, എന്നിട്ടും അവര്‍ക്കി സൈബര്‍ ബുള്ളിയിംഗ് തന്നെ ഉള്ളൂ… അപ്പര്‍ത്താണെങ്കി, നന്മയോടു നന്മ. ഹെവിഡ്യൂട്ടി പിആര്‍ വര്‍ക്ക് വേറെ. ഇത്രേം ഒക്കെ എടുത്തിട്ടും. മാറ്റങ്ങള്‍ ഇല്ല എന്നതാണ് സത്യം. അത് കൊണ്ടാണ് ഞാന്‍ പയ്യെ എന്റെ ഫാമിലിയെ പ്രൊട്ടക്ട് ചെയ്യാന്‍ വേണ്ടി എന്റെ ലൈഫ് ഇച്ചിര കഴിഞ്ഞാണെങ്കിലും തുടങ്ങിയ മതി എന്നൊരു സ്റ്റാന്‍ഡില്‍ പോലും എത്തിയത്.. പോരാത്തതിന് എനിക്കും പേഴ്‌സണല്‍ റീസന്‍സ് ഉണ്ട്. ആരോട് പറയാന്‍. എത്ര പേരോട് പറയാന്‍ എനിക്ക് പറ്റും. it’s a long term brutal damage.” എന്നും അഭിരാമി പറയുന്നുണ്ട്.

Merlin Antony :