അഭിമാന നിമിഷം പങ്കിടാൻ ആഗ്രഹിക്കുകയാണ് ഞാൻ… മകന്റെ പുതിയ വിശേഷം അറിയിച്ച് മനോജ് കെ ജയൻ

നായകനായും വില്ലനായും സഹനടനായുമെല്ലാം വിസ്മയിപ്പിച്ചിട്ടുള്ള പ്രതിഭയാണ് ഗായകൻ കൂടിയായ മനോജ് കെ ജയൻ. താരത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. മനോജിന്റെ സോഷ്യൽമീഡിയ പേജിൽ ഏറ്റവും കൂടുതൽ നിറഞ്ഞ് നിൽക്കുന്നതും ഭാര്യയും മക്കളുമാണ്. ഇപ്പോഴിതാ മകൻ അമൃതിന്റെ പുതിയ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് മനോജ് കെ ജയൻ. ‘അഭിമാന നിമിഷം പങ്കിടാൻ ആഗ്രഹിക്കുകയാണ് ഞാൻ.

മകന്റെ കഠിനാദ്ധ്വാനത്തിലൂടെ അവന് ഗ്രാമർ സ്‌കൂളിൽ പ്രവേശനം ലഭിച്ചിരിക്കുകയാണ്. ഗ്രാമർ സ്‌കൂളിൽ പ്രവേശനം ലഭിക്കുകയെന്നത് എല്ലാ യു കെ കുടുംബങ്ങളുടെയും സ്വപ്നമാണ്. എന്റെ പ്രിയപ്പെട്ട മകൻ സെക്കണ്ടറി ദിനത്തിലേക്കുള്ളുള്ള ആദ്യ ദിനത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ഞാൻ എന്നെന്നും അഭിമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ… എന്റെ പ്രിയപ്പെട്ട അമിക്കുട്ടൻ(അമൃത്)’- എന്നാണ് മനോജ് കെ ജയൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് അമൃതിന് ആശംസകളുമായെത്തിയിരിക്കുന്നത്.

Merlin Antony :