ദിലീപ്- കാവ്യ നായിക നായകന്മാരായി എത്തിയ ചിത്രമാണ് ‘സദാനന്ദന്റെ സമയം’. ആ സിനിമയിൽ തന്നെ അവരുടെ മക്കളായി ഗോപിക അനിലും സഹോദരി കീർത്തനയും അഭിനയിച്ചിട്ടുണ്ടോ? പ്രശസ്ത സിനിമാ ഫൊട്ടോഗ്രഫർ ജയപ്രകാശ് പയ്യന്നൂരിന്റെ ഫോട്ടോ ശേഖരത്തിലെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നത്. കാവ്യയ്ക്കും ദിലീപിനുമൊപ്പമിരിക്കുന്ന ഗോപികയെയും കീർത്തനയെയും ചിത്രത്തില്‍ കാണാം. ലൊക്കേഷൻ ‘സദാനന്ദന്റെ സമയം’ എന്ന സിനിമയുടെ സെറ്റ് ആണെന്നതും വ്യക്തമാണ്. കീർത്തന അനിൽ ആണ് ദിലീപ്, കാവ്യാ മാധവൻ ദമ്പതികളുടെ മകളായി ‘സദാനന്ദന്റെ സമയം’ എന്ന ചിത്രത്തിൽ അഭിനയിച്ചത്. അക്കു അക്ബർ ആയിരുന്നു സംവിധായകൻ. അന്ന് ഗോപിക സെറ്റിൽ എത്തിയപ്പോൾ ജയപ്രകാശ് എടുത്ത ചിത്രമാണിത്. 2003ൽ സദാനന്ദന്റെ സമയം സിനിമയുടെ ലൊക്കേഷനിൽ വച്ചെടുത്തൊരു ചിത്രമാണിത്. അന്നത്തെ ചിത്രങ്ങൾ തിരഞ്ഞപ്പോൾ, കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ ഗോപികയും സിനിമയിൽ കാവ്യ–ദിലീപിന്റെ മകളായി അഭിനയിച്ച കീർത്തനയും ഉള്ള ഒരു ഫോട്ടോ ആണ്. അന്ന് ലൊക്കേഷനിൽ വന്നപ്പോൾ കാവ്യയുടെയും ദിലീപിന്റെയും കൂടെ എടുത്തത്. എന്റെ ഫോട്ടോ ശേഖരത്തിൽ നിന്നും എന്നുമായിരുന്നു ജയപ്രകാശിന്റെ വാക്കുകള്‍.