മലയാളി അല്ലെങ്കിൽ പോലും മലയാളികളുടെ ഇഷ്ടതാരമാണ് നടൻ ബാല. തന്റെ ജീവിതത്തിൽ ഇതുവരെ നിരവധി ആളുകളെ ബാല സഹായിച്ചിട്ടുമുണ്ട്. ഇതിൽ ചിലതൊക്കെ അദ്ദേഹം തുറന്നുപറയാറുമുണ്ട്. ഇപ്പോഴിതാ ഒരു സംവിധായകന്റെ വാക്കുകേട്ട് നടിയെ സഹായിച്ചതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ബാല. ഞാൻ പേടിക്കേണ്ട ആവശ്യമില്ല. ഇതേ മലയാളം സിനിമയിലെ ഒരു പ്രശസ്ത സംവിധായകൻ, ഒരു വലിയ സംവിധായകൻ, ഒരേ സിനിമയിൽ സൂപ്പർസ്റ്റാറുകളെ വച്ച് സൂപ്പർ ഹിറ്റ് പടം ചെയ്ത ഡയറക്ടർ എന്നെ വിളിച്ചു. ഒരു പെൺകുട്ടിയെക്കുറിച്ച് പറയാനാണ് വിളിച്ചത്. അവൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
നിങ്ങൾ എല്ലാവരെയും സഹായിക്കുന്നുണ്ടല്ലോ. അത്യാവശ്യമായി സഹായിക്കണമെന്നും ഇല്ലെങ്കിൽ അവളുടെ രൂപം മാറി പോകുമെന്നും പറഞ്ഞു.ഞാൻ നോക്കി, പതിമൂന്ന് വയസുള്ള പെൺകുട്ടിയാണ്. എട്ട് മണിക്കൂർ ഓപ്പറേഷൻ ചെയ്യിച്ചു. ഇത് അഞ്ച് വർഷം മുമ്പ് നടന്നതാണ്. ഇപ്പോൾ എനിക്ക് ഓപ്പറേഷൻ ചെയ്യേണ്ടി വന്നു. ജീവനോടെ തിരിച്ചുവന്നു. ആ സംവിധായകൻ ബാല സുഖമാണോയെന്ന് ഫോൺ ചെയ്ത് ചോദിക്കുമെന്ന് പ്രതീക്ഷിച്ചു. അന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് മാത്രം എന്റെ കൈയിലെ പണം കൊടുത്തതാണ്. പക്ഷേ എന്നെ ഇന്നേവരെ അദ്ദേഹം വിളിച്ചില്ല. പക്ഷേ ആ പെൺകുട്ടി എന്നെ വിളിച്ചുവെന്നും ബാല പറഞ്ഞു.