അതേ പഴന്തുണിക്ക് അങ്ങ് ഉറപ്പിച്ചു ‘കല്യാണം’ ; പ്രകൃതിയെ സ്നേഹിക്കുന്ന പ്രകൃതിയുടെ കൂട്ടുകാരിയാണ് വധു

മലയാള സിനിമ ചരിത്രത്തിൽ  തന്നെ  ക്യാമ്പസ് കഥയിൽ വ്യത്യസ്തത കൊണ്ട് വന്ന സിനിമയാണ് 2007 -ൽ പുറത്തിറങ്ങിയ ക്ലാസ്സ്‌മേറ്റ്സ്. ലാൽജോസ് സംവിധാനം ചിത്രത്തിലെ  പഴന്തുണി  എന്ന കഥാപാത്രത്തെ മലയാളികൾക്ക് ആർക്കും അത്ര  പെട്ടെന്ന്  മറക്കാൻ സാധിക്കില്ല .

ഈ കഥാപാത്രത്തിലൂടെ   ശ്രദ്ധ നേടിയ താരമാണ് നടൻ  അനൂപ് ചന്ദ്രൻ .രഞ്ജിത്–മമ്മൂട്ടി ചിത്രം ബ്ലാക്കിലൂടെയാണ് അനൂപ് അഭിനയരംഗത്തെത്തിയതെങ്കിലും എല്ലാവരും  ഓർക്കാൻ ഇഷ്ടപ്പെടുന്നത് പഴന്തുണിയെയാണ്. 

അതുപോലെ  തന്നെ  തന്റെ  നിലപാടുകളിലും വ്യത്യസ്തത പുലർത്തുന്ന ആളാണ് അനൂപ് ചന്ദ്രൻ . 2018  ബിഗ്‌ബോസിലും ഒരു പ്രധാന പങ്കു വഹിച്ചിരുന്നു . അങ്ങനെയുള്ള  അനൂപ്  ഒടുവിൽ കാത്തിരിപ്പിന്  വിട ചൊല്ലി വിവാഹിതനാവാൻ പോവുകയാണ് . അനൂപ് ചന്ദ്രന്റെ ജീവിതത്തിലേക്ക് കൂട്ടായി ലക്ഷ്മി രാജഗോപാൽ എത്തി. ഇരുവരുടെയും  വിവാഹ നിശ്ചയം   വളവനാട് വച്ചു നടന്നു.  സെപ്റ്റംബർ ഒന്നിന് ഗുരുവായൂരിൽവച്ചാണ് വിവാഹം.   അതിനു ശേഷം കണിച്ചുകുളങ്ങരയിൽ സിനിമാ–രാഷ്ട്രീയ–സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും. 

സിനിമ കഴിഞ്ഞാൽ കൃഷിയും നാട്ടുുകാര്യങ്ങളും കുറച്ച് രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന അനൂപ് ചന്ദ്രന്റെ വധു  ലക്ഷ്മിയുടെ ഉപജീവനം കൃഷിയാണ്.  വീട്ടിൽ സ്വന്തമായി പശു ഫാമും ഉണ്ടെന്ന് അനൂപ് പറയുന്നു. ‘പ്രകൃതിയെ മനസ്സിലാക്കുന്ന സംസ്കാരത്തെ മനസ്സിലാക്കുന്ന കുട്ടിയെ ജീവിതസഖിയായി ലഭിച്ചു. അനൂപ് പറയുന്നു . 

അച്ഛന്റെ സുഹൃത്ത് വഴിയാണ് ഇൗ ആലോചന എത്തിയത്. പെൺകുട്ടി കർഷകയാണെന്ന്  കേട്ടതോടെയാണ് 
 പെണ്ണുകാണാൻ പോയത് തന്നെ . സ്വന്തം ഫാമിലെ പശുവിനെ കറന്ന് ആ പാലുകൊണ്ട് ഉണ്ടാക്കിയ ചായ ഇട്ടുതന്നാണ് ലക്ഷ്മി അനൂപിനെ സ്വീകരിച്ചത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ലെന്നും ലക്ഷ്മി തന്നെയാണ് തന്റെ ജീവിതസഖിയെന്ന് ഉറപ്പിച്ചതായും അനൂപ് പറഞ്ഞു.  ആലപ്പുഴ ചേർത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം.

Sruthi S :