അതീവ സുന്ദരിയായി ശ്രീതു! മണവാളന്റെ ലുക്കിൽ അർജുൻ; ഇതാണ് കാത്തിരുന്ന റൊമാൻസ്.. വീഡിയോ ഏറ്റെടുത്ത് ശ്രീജുൻ ഫാൻസ്‌

ബിഗ് ബോസ് മലയാളം സീസൺ 6ൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താര ജോഡികളായിരുന്നു ശ്രീതു-അർജുൻ. ശ്രീജുൻ’ എന്ന പേരിലായിരുന്നു ഇരുവരേയും ആരാധകർ ആഘോഷിച്ചത്. ഒരുപക്ഷെ ജാസ്മിൻ-ഗബ്രി കോമ്പോയേക്കാൾ ഷോയിൽ സ്വീകാര്യത ലഭിച്ചതും ഇവർക്കായിരുന്നു. ഷോ കഴിഞ്ഞതിന് ശേഷവും വലിയ സൗഹൃദമാണ് ഇരുവരും പുലർത്തുന്നത്. പലപ്പോഴും ഒന്നിച്ചുള്ള വീഡിയോകൾ താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു പരസ്യ ഷൂട്ടാണ് താരങ്ങൾ പങ്കിട്ടത്. എന്നാൽ വീഡിയോയ്ക്ക് താഴെ ശ്രീജുൻ ആരാധകർ ആഘോഷിക്കുകയാണ്.

Merlin Antony :