അച്ഛൻ വഴിപാടായി നൽകിയതിനെ പോലും ആൾക്കാർ പരഹസിച്ചു. എത്ര നല്ല കാര്യങ്ങൾ ചെയ്താലും കുറ്റം കണ്ടെത്തി ട്രോൾ ചെയ്യാനും പരിഹസിക്കാനുമാണ് അവർ നോക്കുന്നത്- ഭാഗ്യസുരേഷ്

മലയാള സിനിമയിലെ മൂന്നാമനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ താരം. വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും വിട്ടു നിന്നിട്ടും മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും സുരേഷ് ഗോപിയ്ക്കുണ്ടായിരുന്ന സ്ഥാനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ രാഷ്ട്രീയ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്നുള്ള എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സുരേഷ് ഗോപി. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തില്‍ സജീവമായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പിനിടെ സുരേഷ് ​ഗോപിക്ക് നേരെയുണ്ടായ വ്യാജ പ്രചരണങ്ങൾക്കും ഒറ്റു തിരിഞ്ഞുള്ള ആക്രമണങ്ങൾക്കും മറുപടിയുമായി മകൾ ഭാ​ഗ്യസുരേഷ് രംഗത്തെത്തിയിരിക്കുകയാണ്. അച്ഛൻ വഴിപാടായി നൽകിയതിനെ പോലും ആൾക്കാർ പരഹസിച്ചു. എത്ര നല്ല കാര്യങ്ങൾ ചെയ്താലും കുറ്റം കണ്ടെത്തി ട്രോൾ ചെയ്യാനും പരിഹസിക്കാനുമാണ് അവർ നോക്കുന്നത്.

പക്ഷേ അതൊന്നും നമ്മൾ നെഞ്ചിൽ കയറ്റാറില്ല. അതിനൊന്നും നമ്മൾ ഒരു വിലയും നൽകാറില്ല. അച്ഛൻ അദ്ദേഹത്തിന്റെ ജോലിയുമായി മുന്നോട്ടു പോകും. എന്തൊക്കെ സംഭവിച്ചാലും എത്രയൊക്കെ കളിയാക്കിയാലും. തോറ്റാലും ജയിച്ചാലും അദ്ദേഹം ആൾക്കാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഒരുപക്ഷേ ഇത്തവണ തോറ്റിരുന്നെങ്കിൽ പോലും നാട്ടുകാർക്ക് വേണ്ടി ചെയ്യുന്നതിൽ അച്ഛൻ ഒരു കോട്ടവും വരുത്തുമായിരുന്നില്ല, നല്ല കാര്യങ്ങൾ തുടരും. നാട്ടുകാർക്കുവേണ്ടി എന്തൊക്കെ ചെയ്യുമോ അതൊക്കെ ചെയ്യും. എത്ര വിമർശനവും കളിയാക്കലും ഉണ്ടായാലും-ഭാ​ഗ്യ പറഞ്ഞു. തൃശൂരിൽ വമ്പൻ ഭൂരിപക്ഷം നേടിയാണ് സുരേഷ്​ഗോപി ബിജെപിക്ക് കേരളത്തിൽ ആദ്യ അക്കൗണ്ട് തുറന്നത്.

നിലവിൽ കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകൾക്ക് ഡൽഹിയിലാണ് സുരേഷ് ​ഗോപിയുള്ളത്. അതേസമയം, ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അരുണ്‍ വര്‍മ സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. ഏറെക്കാലത്തിന് ശേഷം സുരേഷ് ഗോപിക്ക് ലഭിച്ച ഹിറ്റ് സിനിമയാണിത്. രാഷ്ട്രീയത്തിലെ തിരക്കുകള്‍ കാരണം മികച്ച സിനിമകള്‍ നടന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. പൊറിഞ്ച് മറിയം ജോസ് എന്ന സിനിമയില്‍ ആദ്യം നായകനായി പരിഗണിച്ചത് സുരേഷ് ഗോപിയെയാണ്.

Merlin Antony :