ഒരു കാലത്ത് മലയാള സിനിമാരംഗത്തെ നിറസാന്നിധ്യമായിരുന്നു ടി.പി മാധവന്‍. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളല്ല ടി.പി ചെയ്യുന്നതെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത മുഖമായി മാറി ടിപി മാധവന്റേത്. കാരണം ഏത് സിനിമയിലായാലും എവിടെയെങ്കിലും ഒരു ചെറിയ വേഷത്തില്‍ ടി.പി മാധവന്റെ സാന്നിദ്ധ്യമുണ്ടാകും. 2015 ൽ ഹരിദ്വാർ യാത്രക്കിടയിൽ താരത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ശ്രീനിവാസൻ എഴുതിയത് എന്റെ ജീവിതം കണ്ടിട്ടാനിന്ന് ഒരിക്കൽ നടൻ പറഞ്ഞിരുന്നു. ഞാൻ കല്യാണം കഴിച്ചത് എന്നെക്കാളും പൈസയുള്ളൊരു വീട്ടിലെ പെണ്ണിനെയാണ്. പെണ്ണുകാണാൻ പോലും ഞാൻ പോയില്ല. പെണ്ണ് കണ്ടാൽ കല്യാണം കഴിക്കുമായിരുന്നില്ലായിരിക്കും.’

‘അവർ തൃശൂരിലെ വലിയൊരു കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. അവരെ ഞാൻ കല്യാണം കഴിച്ചു. അവർ ഒരു സ്ട്രോങ് ലേഡിയായിരുന്നു. യൂണിയൻ ലീഡേഴ്സൊക്കെയായി മീറ്റിങൊക്കെ കൂടുമായിരുന്നു. അന്ന് യൂണിയൻ ലീഡേഴ്സ് കരുണാകരനും അച്യുതാനന്ദനുമൊക്കെയായിരുന്നു.’ സിനിമയിലേക്ക് ചാൻസ് കിട്ടിയപ്പോൾ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു ഞാൻ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന്. പക്ഷെ പിന്നീട് അവർ സിനിമയിൽ അഭിനയിക്കാൻ പോയതിന്റെ പേരിൽ എനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചു.”സിനിമയിൽ അഭിനയിച്ച് തിരിച്ച് വന്നപ്പോൾ വീട്ടിൽ ഡിവോഴ്സ് നോട്ടീസ് വന്ന് കിടപ്പുണ്ടായിരുന്നു. എന്റെ മകൻ ഇന്നൊരു സിനിമാ സംവിധായകനാണ്. അക്ഷയ്കുമാറിനെ വെച്ച് എയർലിഫ്റ്റ് എന്ന സിനിമ സംവിധാനം ചെയ്ത രാജാകൃഷ്ണ മേനോൻ എന്റെ മകനാണ്.’മകൻ എനിക്ക് വേണ്ടി പകരം വീട്ടിയതുപോലെയായി. അവനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. എന്റെ ഡിവോഴ്സ് നടന്നിട്ട് മുപ്പത് വർഷമായി. ഒരു ഒറ്റയാന്റെ മനസാണ് എനിക്ക്. ഒരു കാര്യം രണ്ട് വട്ടം ഞാൻ ആലോചിക്കുമെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. ഗിരിജ മേനോനാണ് ടി.പി മാധവൻ്റെ ഭാര്യ.

അമ്മയിൽ നിന്നും മാസാമാസം കൈനീട്ടം അദ്ദേഹത്തിന്റെ അകൗണ്ടിൽ വരുന്നുണ്ട്. അത് ഗാന്ധിഭവനിൽ ആരും എടുക്കാറില്ല. മുംബൈയിലും കൽക്കത്തയിലുമൊക്കെയായി പത്രപ്രവർത്തനവും പരസ്യ എജൻസിയുമൊക്കെ നടത്തിയിരുന്ന മാധവൻ നാൽപ്പതാം വയസിലാണ് നടൻ മധുവിന്റെ സഹായത്തോടെ സിനിമയിലേക്ക് എത്തുന്നത്. കുടുംബവുമായുള്ള പ്രശ്നങ്ങളെ കുറിച്ച് രണ്ടു കൂട്ടരും അവർക്ക് പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞതാണ്. മകൻ ഗാന്ധി ഭവനിൽ വന്നു അദ്ദേഹത്തെ കണ്ടു എന്ന രീതിയിൽ ഉള്ള വാർത്തകൽ വന്നിരുന്നു. പക്ഷെ അത് വ്യാജ വാർത്തയെന്നായിരുന്നു പിനീട് പുറത്ത് വന്നത്.
