general
രണ്ടു ഗര്‍ഭിണികളായ ഭാര്യമാര്‍ക്ക് മുന്നില്‍ അര്മാന് മാലിക് മൂന്നാമത്തെ ഭാര്യയുമായി വീട്ടില്‍! നാടകീയ രംഗങ്ങള്‍
രണ്ടു ഗര്‍ഭിണികളായ ഭാര്യമാര്‍ക്ക് മുന്നില്‍ അര്മാന് മാലിക് മൂന്നാമത്തെ ഭാര്യയുമായി വീട്ടില്‍! നാടകീയ രംഗങ്ങള്‍
രണ്ടു ഭാര്യമാര്‍ ഒരേ സമയം ഗര്‍ഭിണിയായ വാര്‍ത്തയിലൂടെ യൂട്യൂബര്‍ അര്മാന് മാലിക്കിനെ ഏവര്‍ക്കുമറിയാം. ഒരേ സമയം രണ്ടു ഭാര്യമാരും ഗര്‍ഭിണികളായി എന്ന പേരിലാണ് അടുത്തിടെ ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയത്. പായല്‍ മാലിക്, കൃതിക മാലിക് എന്നിവരാണ് അര്മാന് മാലിക്കിന്റെ ഭാര്യമാര്‍.
ഇവര്‍ക്കൊപ്പം പോസ് ചെയ്ത ചിത്രങ്ങളാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തതും, വൈറലായി മാറിയതും. ഇപ്പോള്‍ മൂന്നാമതൊരു യുവതിയെ മാലയിട്ട് ഭാര്യയാക്കി അര്മാന് രണ്ടു ഭാര്യമാര്‍ക്കും മുന്പില് അവതരിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.
അര്‍മാനും യുവതിയും കഴുത്തില്‍ പുഷ്പഹാരം അണിഞ്ഞിട്ടുണ്ട്. ഭാര്യമാരുടെ പ്രതികരണമാണ് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചത്. മറ്റു രണ്ടുപേരും വൈകുന്നേരത്തെ നടത്തം കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ചയാണിത്.
ഭര്‍ത്താവ് തന്റെ മൂന്നാമത്തെ ഭാര്യ എന്ന് പറഞ്ഞ് ലക്ഷ്യ എന്ന യുവതിയെ പരിചയപ്പെടുത്തുന്നു. വിഷയം അവതരിപ്പിക്കപ്പെട്ടതും കൃതികയും പായലും അപ്പോള്‍ത്തന്നെ പൊട്ടിത്തെറിച്ചു. ഭര്‍ത്താവിന്റെ ഈ പ്രവര്‍ത്തിയെക്കുറിച്ച് അധികൃതരെ വിവരമറിയിക്കും എന്നും ഭാര്യമാര്‍ ഭീഷണിപ്പെടുത്തി.
തന്റെ രക്തസമ്മര്‍ദം താഴുന്നതായി പായല്‍ വീഡിയോയില്‍ പറയുന്നുണ്ട്. പായലിന് ഒരു മകന് കൂടിയുണ്ട്. എന്നാല്‍ കൃതിക പലതവണ അബോര്ഷന് ആയ ശേഷം കാത്തിരിക്കുന്ന കണ്‍മണിയാണിത്.
കാര്യങ്ങള്‍ വഷളാകുന്നു എന്ന് കണ്ടപ്പോള്‍ സംഭവം ഒരു പ്രാങ്ക് ആണെന്ന് അര്മാന് വെളിപ്പെടുത്തുന്നു. മൂന്നാമത് വിവാഹം ചെയ്തിട്ടില്ല എന്നും പറഞ്ഞു. എന്നാല്‍ രണ്ടുപേരെയും വീട്ടില്‍ നിന്നും പുറത്താക്കും എന്ന് പായലും കൃതികയും ഭീഷണിപ്പെടുത്തി. ഒടുവില്‍ എന്തായി എന്ന് ആരാധകര്‍ ഉറ്റുനോക്കുകയാണ്. നിരവധിപ്പേര്‍ ആണ് ഇതിനെതിരെ കമന്റുമായി വന്നിരിക്കുന്നത്.
