Malayalam
പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി പതിനാറുകാരി; പോക്സോ കേസിൽ വി ജെ മച്ചാനെ അറസ്റ്റ് ചെയ്ത് പോലീസ്
പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി പതിനാറുകാരി; പോക്സോ കേസിൽ വി ജെ മച്ചാനെ അറസ്റ്റ് ചെയ്ത് പോലീസ്
പോ ക്‌സോ കേസിൽ വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് അറസ്റ്റിൽ. കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെയായിരുന്നു അറസ്റ്റ്.
16 വയസുകാരിയാണ് പരാതിക്കാരി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈം ഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കുട്ടി പരാതി നൽകിയത്.
കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പതിനാറുകാരി പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പൊലീസ് ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ് എന്നാണ് വിവരം. മാത്രമല്ല,ഇയാളുടെ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും പൊലീസ് വിശദമായി പരിശോധിക്കുന്നുമുണ്ട്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ആലപ്പുഴ മാന്നാർ സ്വദേശിയായ ഗോവിന്ദ് വി ജെയ്ക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രണ്ടര ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാൾ എറണാകുളത്താണ് ഇപ്പോൾ താമസിക്കുന്നത്.