ഹരിയാണ സ്വദേശിയും യൂട്യൂബിലെ ഹാസ്യവീഡിയോകളിലൂടെ ശ്രദ്ധേയനുമായ ഹാസ്യതാരം ദർശന് 26 വർഷം കഠിനതടവും രണ്ട്ലക്ഷം രൂപ പിഴയും. പോക്‌സോ കേസ് ആണ് ദർശനെതിരെ ചുമത്തിയിരിക്കുന്നത്. ഹിസാർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി സുനിൽ ജിൻഡാൽ ആണ് ശിക്ഷ വിധിച്ചത്.
പോക്‌സോ വകുപ്പുകൾ പ്രകാരം 20 വർഷം കഠിനതടവിന് ശിക്ഷിച്ചതിന് പുറമേ മറ്റു വകുപ്പുകളിലായി ആറുവർഷം കൂടിയാണ് തടവ് വിധിച്ചിരിക്കുന്നത്. ഇരയായ പെൺകുട്ടിക്ക് പ്രതി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരമായും നൽകണം. 2020 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ വീഡിയോയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെണ്‌കുട്ടിയെ വിളിച്ച് വരുത്തി.
വീഡിയോ ചിത്രീകരണത്തിന് ശേഷം തനിക്കൊപ്പം ചണ്ഡീഗഢിലേക്ക് വരണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. പെൺകുട്ടി ഇതിന് വിസമ്മതിച്ചെങ്കിലും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊണ്ടുപോയി. തുടർന്ന് ചണ്ഡീഗഢിലെ ഹോട്ടലിൽവെച്ച് പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പീ ഡനത്തിന് ശേഷം പെൺകുട്ടിയെ വിവാഹം കഴിക്കാനും ഇയാൾ നിർബന്ധിച്ചിരുന്നു. ഇതിനായി പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായെന്ന് തെളിയിക്കാനായി വ്യാജരേഖകളും നിർമിച്ചു. ഇതിനിടെ പ്രതിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി അമ്മയോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു.