Connect with us

അടുത്ത സീരീസ് ഇറങ്ങിയാല്‍ ആ ത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല; അ ശ്ലീല വെബ് സീരീസിനെതിരെ ഒരു യുവാവ് കൂടി രംഗത്ത്

News

അടുത്ത സീരീസ് ഇറങ്ങിയാല്‍ ആ ത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല; അ ശ്ലീല വെബ് സീരീസിനെതിരെ ഒരു യുവാവ് കൂടി രംഗത്ത്

അടുത്ത സീരീസ് ഇറങ്ങിയാല്‍ ആ ത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല; അ ശ്ലീല വെബ് സീരീസിനെതിരെ ഒരു യുവാവ് കൂടി രംഗത്ത്

അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നത് ഭീഷണിപ്പെടുത്തി അ ശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന യുവതി യുവാക്കളുടെ പരാതിയായിരുന്നു. അ ഡല്‍ട്ട്‌സ് ഒണ്‍ലി ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായകയ്ക്കുമെതിരെ ഇവര്‍ രംഗത്തെത്തുകയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിയായ യുവാവാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ മലപ്പുറം സ്വദേശിയായ യുവതിയും പരാതിയുമായി എത്തിയിരുന്നു. ഇപ്പോഴിതാ തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവാവും രംഗത്തെത്തിയിരിക്കുകയാണ്.

യുവാവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

ഞാനൊരു ക്യാമറാമാനാണ്. അതായത് സ്വന്തമായി ക്യാമറയില്ലാത്ത ക്യാമറാമാന്‍. വലിയ വര്‍ക്കുകള്‍ ഒന്നുമില്ലെങ്കിലും കുഴപ്പമില്ലാതെ കഴിഞ്ഞു പോവുകയായിരുന്നു. ഭാര്യയും മകളും മാതാപിതാക്കളും അടങ്ങുന്ന ചെറിയ കുടുംബമാണ് എന്റേത്. കര്‍ക്കിടക മാസം ആയപ്പോള്‍ വിവാഹങ്ങള്‍ കുറഞ്ഞതോടെ ഒട്ടും വര്‍ക്കില്ലായിരുന്നു. അതിനിടെയാണ് പരിചയത്തിലുള്ള ഒരാള്‍ വെബ് സീരീസില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് വിളിച്ചത്.

നായകന്റെ കൂട്ടുകാരന്റെ കഥാപാത്രമാണെന്ന് പറഞ്ഞു. സംവിധായികയ്ക്ക് എന്റെ ഫോട്ടോ ഇഷ്ടമായെന്നും ധൈര്യമായി തമ്പാനൂരിലേയ്ക്ക് വണ്ടി കയറാനും പറഞ്ഞു. തമ്പാനൂരിലെത്തി അവരുടെ വണ്ടി വന്ന് കൂട്ടിക്കൊണ്ടുപോകുന്നു. മേക്കപ്പ് പോലും ഇടാതെ അഭിനയിക്കാന്‍ പറഞ്ഞു. നായകന്‍ വരുമ്പോള്‍ ചിരിക്കണം അത്രയുമാണ് എന്നോട് പറഞ്ഞത്. ആയിരം രൂപ പ്രതിഫലവും തന്നു.

അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു. അടുത്ത സീരീസില്‍ സെക്യൂരിറ്റിയുടെ വേഷമാണെന്ന് പറഞ്ഞു. അതിലും അഭിനയിച്ചു. ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്ന ആളെ പിടിക്കുന്ന രംഗമാണത്. അതും ചെയ്ത് പൂര്‍ത്തിയാക്കി. അതിന് ശേഷമാണ് ആദ്യം ചെയ്ത വെബ് സീരീസിന്റെ ഫസ്റ്റ്‌ലുക്ക് കാണുന്നത്.

അതുകണ്ടപ്പോഴാണ് ഹൃദയം തകരുന്നത്. അത് ഒരു അഡള്‍റ്റ് ഒണ്‍ലി സീരീസ് ആണെന്ന് അറിയാതെയാണ് അഭിനയിച്ചത്. അതിന് ശേഷം സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. കടുത്ത അപമാനമാണ് പലകോണുകളില്‍ നിന്ന് നേരിടുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. നേരത്തേ ഏല്‍പ്പിച്ച വര്‍ക്കുകളില്‍ നിന്ന് പലരും ഈ സീരീസ് ഇറങ്ങിയതോടെ എന്നെ ഒഴിവാക്കി.

ഇന്ന് ജോലിയില്ല, കടം വാങ്ങി മുടിഞ്ഞു. എനിക്ക് ഇതില്‍ അഭിനയച്ചതിന് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചിട്ടുണ്ടാകും എന്ന് പറഞ്ഞാണ് പരിഹാസം. ഇനി അടുത്ത സീരീസ് ഇറങ്ങിയാല്‍ ആ ത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ഞാന്‍ മാത്രമല്ല ഒരുപാട് ആളുകള്‍ ബാധിക്കപ്പെട്ടിട്ടുണ്ട് എന്നും തിരുവനന്തപുരം സ്വദേശിയായ യുവാവ് പറഞ്ഞു.

More in News

Trending

Recent

To Top