Connect with us

നിങ്ങളുടെ കൂട്ടത്തിലെ രണ്ടു പേരെ ഞങ്ങള്‍ എംപിമാരാക്കി; സിനിമാരംഗത്തുള്ളവരെ ഉത്തര്‍പ്രദേശിലേയ്ക്ക് സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്

News

നിങ്ങളുടെ കൂട്ടത്തിലെ രണ്ടു പേരെ ഞങ്ങള്‍ എംപിമാരാക്കി; സിനിമാരംഗത്തുള്ളവരെ ഉത്തര്‍പ്രദേശിലേയ്ക്ക് സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്

നിങ്ങളുടെ കൂട്ടത്തിലെ രണ്ടു പേരെ ഞങ്ങള്‍ എംപിമാരാക്കി; സിനിമാരംഗത്തുള്ളവരെ ഉത്തര്‍പ്രദേശിലേയ്ക്ക് സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്

സിനിമാ ചിത്രീകരണത്തിനായി ബോളിവുഡ് സിനിമാരംഗത്തുള്ളവരെ ഉത്തര്‍പ്രദേശിലേക്ക് സ്വാഗതം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘നിങ്ങളുടെ സിനിമാരംഗത്തുനിന്നുള്ള രണ്ടു പേരെ ഞങ്ങള്‍ എംപിമാരാക്കി. നിങ്ങളൊക്കെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നും എന്താണ് അതിനായി ചെയ്യേണ്ടതെന്നും ഞങ്ങള്‍ക്കറിയാം. മുംബൈയില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.

അടുത്ത മാസം ലഖ്‌നൗവില്‍ നടക്കുന്ന നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉയര്‍ന്നെന്നും ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലും അന്താരാഷ്ട്ര ചലച്ചിത്രമേളയിലും (ഐഎഫ്എഫ്‌ഐ) അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

യുപിയില്‍ സിനിമാ ഷൂട്ടിങ്ങിന് സുരക്ഷിതമായ അന്തരീക്ഷവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് വാഗ്ദാനം ചെയ്തു. തന്റെ സര്‍ക്കാരിന്റെ ചലച്ചിത്ര നയമനുസരിച്ച് യു.പിയില്‍ ഒരു വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കില്‍ 50 ശതമാനം സബ്‌സിഡി ലഭിക്കും.

സ്റ്റുഡിയോകളും ഫിലിം ലാബുകളും സ്ഥാപിക്കുന്നതിന് 25 ശതമാനം സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സുനില്‍ ഷെട്ടി, നിര്‍മാതാവ് ബോണി കപൂര്‍, ഗോരഖ്പൂര്‍ ലോക്‌സഭാ എംപിയും നടനുമായ രവി കിഷന്‍, ഭോജ്പുരി നടന്‍ ദിനേഷ് ലാല്‍ നിര്‍ഹുവ, പിന്നണി ഗായകരായ സോനു നിഗം, കൈലാഷ് ഖേര്‍, സംവിധായകരായ ചന്ദ്രപ്രകാശ് ദ്വിവേദി, മധുര്‍ ഭണ്ഡാര്‍ക്കര്‍, രാജ്കുമാര്‍ സന്തോഷി തുടങ്ങിയവര്‍ യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

More in News

Trending

Recent

To Top