Malayalam Movie Reviews
അവിസ്മരണീയം , ഈ യാത്ര ! മമ്മൂട്ടിയുടെ വൺ മാൻ ഷോ ! – റിവ്യൂ വായിക്കാം
അവിസ്മരണീയം , ഈ യാത്ര ! മമ്മൂട്ടിയുടെ വൺ മാൻ ഷോ ! – റിവ്യൂ വായിക്കാം
By
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ് മമ്മൂട്ടി . ആ വിശേഷണം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് മമ്മൂട്ടി യാത്രയിലൂടെ. പേരന്പ് ഉയർത്തി വിട്ട അലയൊലികൾ ഒടുങ്ങും മുൻപ് തന്നെ യാത്രയും തിയേറ്ററുകളിൽ എത്തി. പേരന്പിന്റെ റിലീസിന് ഒരാഴ്ച മാത്രം ഇടവേളയിലാണ് യാത്രയും എത്തിയിരിക്കുന്നത്.
പേരൻപിലെ നിസ്സഹായനായ അച്ഛനിൽ നിന്നും നേർ വിപരീതമാണ് വെല്ലുവിളികൾക്ക് തോല്പിക്കാനാകാത്ത കരുത്തനായ വൈ എസ് ആർ . മഹി വി രാഘവ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മമ്മൂട്ടി പരകായ പ്രവേശം തന്നെയാണ് നടത്തിയിരിക്കുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വൈ എസ് ആർ റെഡ്ഢിക്ക് പരമോന്നതമായ സ്ഥാനമാണുള്ളത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാനമായ ഒന്നായിരുന്നു പദയാത്ര. മൂന്നുമാസക്കാലം നീണ്ട പദയാത്രയിലൂടെ ജനഹൃദയങ്ങളിൽ തന്റേതായ സ്ഥാനം പിടിച്ച വൈ എസ് ആർ അതെ തുടർന്നാണ് ആന്ധ്രാ മുഖ്യമന്ത്രിയാകുന്നത് .
ഒരു തരത്തിലും യാത്ര ഒരു ജീവചരിത്ര സിനിമ അല്ല.കാരണം വൈ എസ് ആർ എന്ന നേതാവിന്റെ ജീവിതത്തിലെ മുഖ്യമായ ഒരു എട് മാത്രമാണ് മഹി വി രാഘവ് ചിത്രത്തിലൂടെ കൈമാറുന്നത്. വൈ എസ് ആർ ആയി മറ്റൊരാളെ സങ്കൽപ്പിക്കാൻ സാധിക്കില്ല. കാരണം അത്രക്ക് കൃത്യമായി തന്നെ മമ്മൂട്ടി സ്വാഭാവികതയോടെ കയ്യടക്കത്തോടെ വൈ എസ് ആറിനെ അവതരിപ്പിച്ചു . അവതരിപ്പിക്കുകയല്ല, ജീവിക്കുകയായിരുന്നു എന്ന് വേണം പറയാൻ.
വൈ എസ ആറിന് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്നു. ജനങ്ങളോടുള്ള വൈ എസ ആറിന്റെ അടുപ്പവും തലയെടുപ്പും മമ്മൂട്ടി മികവുറ്റതാക്കി. മമ്മൂട്ടിയാണ് സിനിമയിൽ നിറഞ്ഞു നില്കുന്നത്. പദയാത്ര തന്നെ വൈ എസ് ആർ എന്ന വ്യക്തിയെ ആശ്രയിച്ചിരിക്കുന്നതിനാൽ മമ്മൂട്ടിയുടെ വൺ മാൻ ഷോ ആണ് യാത്ര.
റാവു രമേഷ് വൈ.എസ്.ആറിന്റെ സന്തതസഹചാരിയായ കെ.വി.പിയായും, ആശ്രിത , രാജശേഖര റെഡ്ഡിയുടെ പത്നി വിജയമ്മയായും അഭിനയിച്ചിരിക്കുന്നു. വൈ.എസ്.ആറിന്റെ സഹോദരീതുല്യയായ നേതാവായ സബിത റെഡ്ഡിയായി സുഹാസിനിയും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളികളുടെ പ്രിയനടി കാവേരിയും ഒരു സുപ്രധാന വേഷത്തില്‍ എത്തന്നുണ്ട്. മറ്റു കഥാപാത്രങ്ങള്‍ ഒരുപാട് പേരുണ്ടെങ്കിലും, പൂര്‍ണമായും വൈ.എസ്.ആറിനെ കേന്ദ്രീകരിച്ച് ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണിത്. പക്ഷെ മുഷിപ്പ് തോന്നാതെ മമ്മൂട്ടിയെ യാത്രയിൽ കണ്ടിരിക്കാം, നിറഞ്ഞു നിന്നാലും.
ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ‘കെ’ എന്ന.ചുരുക്കപ്പേരിലറിയപ്പെടുന്ന കൃഷ്ണകുമാര്‍ ആണ്.’യാത്ര’യുടെ ഛായാഗ്രഹണം സത്യന്‍ സൂര്യനും ചിത്രസംയോജനം ശ്രീകര്‍ പ്രസാദും നിര്‍വഹിച്ചിരിക്കുന്നു. കൃത്യമായി എഡിറ്റ് ചെയ്ത് വലിച്ചുനീട്ടാത്ത ചിത്രമായതിനാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം സുപരിചിതമല്ലാത്തവര്‍ക്കുപോലും ആസ്വാദ്യകരമായ ചിത്രമാണ് ‘യാത്ര’.
കർഷക സമരവും തൊഴിലാളി പ്രശ്നങ്ങളുമൊക്കെ ആവിഷ്കരിക്കപ്പെടുന്ന സിനിമയിൽ മറ്റു കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം ഇല്ല. രാഷ്ട്രീയത്തിന്റെ ഉദ്ദേശ ലക്‌ഷ്യം ദാരിദ്ര്യ നിർമാർജനം തുടങ്ങിയ വിഷയങ്ങൾ സിനിമ ചർച്ച ചെയ്യുന്നു. എന്തായാലും അവിസ്മരണീയമായ ഒന്ന് തന്നെയാണ് ഈ യാത്ര.
yathra movie review