Connect with us

ഷീലയെ അറിയുക പോലുമില്ല;എം പി യായ സുരേഷ് ഗോപിയെപ്പറ്റി കേട്ടിട്ടുണ്ട്; ഒറ്റ മലയാള സിനിമ പോലും കണ്ടിട്ടില്ല; യതീഷ് ചന്ദ്ര പറയുന്നു

Malayalam Breaking News

ശബരിമല വിവാദങ്ങളുടെ ബന്ധപ്പെട്ട് അടുത്തകാലത്ത് താരമായ ഐ പി എസ് ഉദ്യോഗസ്ഥനാണ് ശ്രീ യതീഷ് ചന്ദ്ര. കേന്ദ്ര മന്ത്രിയോട് പോലും തന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് സംസാരിച്ച യതീഷ് ചന്ദ്ര കൃത്യനിർവഹണത്തിൽ കഴിവ് തെളിയിച്ച ഐ പി എസുകാരനാണ്.ഐ ടി ജോലിയിൽ നിന്നുമാണ് യതീഷ് ചന്ദ്ര സിവിൽ സർവീസിലേക്ക് വന്നത്.

ക്രിസ്ത്യാനിയായ ഷീലയുടെ ബന്ധുവാണ് യതീഷ് ചന്ദ്ര എന്ന് പലരും എഴുതിയിട്ടുണ്ട്,അതിനൊരു മറുപടി നൽകിയിരിക്കുകയാണ് യതീഷ് ചന്ദ്ര.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.

‘എന്നോട് ഇതിനെപ്പറ്റി ആരും ചോദിച്ചിട്ടു പോലുമില്ലെന്നതാണ് തമാശ. ഷീലയുടെ ബന്ധുവല്ല എന്നു മാത്രമല്ല, അവരെ അറിയുക പോലും ഇല്ല. കര്‍ണാടകയിലെ ദാവന്‍ഗരെയാണ് എന്റെ സ്വദേശം. ഒരു മലയാള സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല. സുരേഷ് ഗോപിയെക്കുറിച്ച്‌ അടുത്തിടെ ഒരുപാട് കേട്ടു. അദ്ദേഹത്തെ എംപി എന്ന നിലയിലേ അറിയൂ. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയവരെക്കുറിച്ചും കേട്ടിട്ടുണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളിങ്ങനെ വേര്‍തിരിക്കുന്നതു കാണുമ്ബോള്‍ അദ്ഭുതം തോന്നും. നൂറു ദിവസം ആയിട്ടേയുള്ളൂ നമ്മള്‍ പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആയിരുന്നില്ല, മനുഷ്യരായിരുന്നു. ആ ദിവസങ്ങളില്‍ സ്വന്തം കുടുംബത്തിന്റെ അവസ്ഥ പോലും നോക്കാതെയാണ് പല പൊലീസുകാരും കര്‍മനിരതരായത്. ഉറപ്പായും ഉണ്ടാകേണ്ടിയിരുന്ന അടുത്ത ബന്ധുവിന്റെ വിവാഹത്തിനുപോലും ഞാന്‍ പങ്കെടുത്തില്ല. എല്ലാം കഴിഞ്ഞിട്ടിപ്പോള്‍ പൊലീസുകാരുടെ ജാതിയും മതവും തിരക്കുന്നത് എന്തിനാണ്? അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോള്‍ എങ്ങനെ മോശക്കാരാകും? എന്റെ മാത്രമല്ല, കേരളത്തിലെ പൊലീസുകാരുടെ മുഴുവന്‍ വേദനയാണിത്.’ – യതീഷ് ചന്ദ്ര പറഞ്ഞു.

Yatheesh chandra IPS

More in Malayalam Breaking News

Trending

Recent

To Top