Connect with us

നിങ്ങളുമൊത്തുള്ള ഈ ആറ് വർഷത്തെ ദാമ്പത്യ ജീവിതം മാന്ത്രികവും എന്നാൽ യഥാർത്ഥവുമാക്കിയതിന് നന്ദി ;വിവാഹ വാർഷികം ആഘോഷമാക്കി യാഷും രാധികയും

Movies

നിങ്ങളുമൊത്തുള്ള ഈ ആറ് വർഷത്തെ ദാമ്പത്യ ജീവിതം മാന്ത്രികവും എന്നാൽ യഥാർത്ഥവുമാക്കിയതിന് നന്ദി ;വിവാഹ വാർഷികം ആഘോഷമാക്കി യാഷും രാധികയും

നിങ്ങളുമൊത്തുള്ള ഈ ആറ് വർഷത്തെ ദാമ്പത്യ ജീവിതം മാന്ത്രികവും എന്നാൽ യഥാർത്ഥവുമാക്കിയതിന് നന്ദി ;വിവാഹ വാർഷികം ആഘോഷമാക്കി യാഷും രാധികയും

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ചിത്രത്തിലൂടെ യാഷിന് സാധിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം റിലീസ് ആയതിന് പിന്നാലെ താരത്തിന്റേതായി വീഡിയോകളും കഥകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കുടുംബത്തിനൊപ്പം പരമാവധി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന നടൻമാരിൽ ഒരാൾ കൂടിയാണ് യാഷ്. ഇടയ്ക്കിടെ മക്കൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും കുടുംബത്തിലെ ആഘോഷങ്ങളുമെല്ലാം യാഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത യാഷും ഭാര്യ രാധിക പണ്ഡിറ്റും തങ്ങളുടെ ആറാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്.

യാഷിനൊപ്പമുള്ള സുന്ദര നിമിഷങ്ങൾ പലപ്പോഴായി രാധിക സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. യാഷിന്റെ ആദ്യ ചിത്രത്തിലെ നായികയായിരുന്നു രാധിക. ഇരുവരുടേയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. മോഗിന മനസു എന്ന ചിത്രത്തിലൂടെയാണ് യാഷ് അഭിനയരംഗത്ത് എത്തുന്നത്. ഈ ചിത്രത്തിലെ നായികയായിരുന്നു രാധിക. സെറ്റിൽ വച്ച് പരിചയപ്പെട്ട ഇവർ ആദ്യം നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2016 ൽ ആയിരുന്നു യാഷും രാധികയും വിവാഹിതരായത്. 2018 ഡിസംബറിൽ ഇവർക്ക് ആദ്യത്തെ കണ്മണി ജനിച്ചു. 2019 ഒക്ടോബറിൽ ഇവർക്ക് രണ്ടാമത്തെ കുട്ടിയും പിറന്നു.


ഇതാണ് ഞങ്ങൾ… നിങ്ങളുമൊത്തുള്ള ഈ ആറ് വർഷത്തെ ദാമ്പത്യ ജീവിതം മാന്ത്രികവും എന്നാൽ യഥാർത്ഥവുമാക്കിയതിന് നന്ദി എന്നാണ് രാധിക ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. വിവാഹ വാർഷിക ആശംസകൾ, നിങ്ങളെ സ്നേഹിക്കുന്നു എന്നും രാധിക കുറിച്ചിട്ടുണ്ട്. യാഷിനൊപ്പമുള്ള ചിത്രങ്ങളും രാധിക പങ്കുവച്ചിട്ടുണ്ട്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

നിലവാരമുള്ള സിനിമകൾ നൽകാൻ കഴിയുന്ന മറ്റൊരു വലിയ വ്യവസായമായി കന്നഡ സിനിമ രംഗത്തെ അവതരിപ്പിക്കുക എന്നതായിരുന്നു എന്റെ പ്രധാന അജണ്ട. പ്രേക്ഷകർ ഒരിക്കലും പക്ഷപാതപരമല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവർക്ക് ഒരു സിനിമ ഇഷ്ടമായാൽ അവർ അത് ആഘോഷിക്കും. ആളുകൾ നമ്മുടെ സിനിമ വ്യവസായത്തേക്കുറിച്ച് മറ്റൊരു രീതിയിൽ സംസാരിക്കുമ്പോൾ, ആ ധാരണ തകർക്കാൻ വളരെയധികം പരിശ്രമം ആവശ്യമായിരുന്നു. ഞങ്ങളുടേത് ചെറുകിട വ്യവസായമാണെന്നും വലിയ ബജറ്റ് ഇല്ലെന്നുമൊക്കെ പലരും പറയാറുണ്ട്. എനിക്ക് ഇത്തരം കാര്യങ്ങളിൽ വലിയ പ്രശ്നമുണ്ടായിരുന്നു. അതിനാൽ, അത് മാറ്റണമെന്ന് ഞാൻ ആഗ്രഹിച്ചു- എന്ന് ഒരിക്കൽ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ യാഷ് പറഞ്ഞിരുന്നു.

തെന്നിന്ത്യയൊട്ടാകെ ഇളക്കി മറിച്ച ചിത്രമായിരുന്നു പ്രശാന്ത് നീൽ ഒരുക്കിയ കെജിഎഫ്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തിയത്. കെജിഎഫ് ചാപ്റ്റർ 2 വിന്റെ വൻ വിജയത്തിന് പിന്നാലെ ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അധികം വൈകാതെ തന്നെ കെജിഎഫിന്റെ മൂന്നാം ഭാഗവും ആരാധകരിലേക്കെത്തും.

സുപ്രിയ ഗര്‍ഭിണിയായിരുന്ന സമയത്ത് ആണ്‍കുഞ്ഞായിരിക്കുമെന്നാണ് എല്ലാവരും പറഞ്ഞത്. എന്റെ ആഗ്രഹം പെണ്‍കുഞ്ഞ് ആയിരിക്കണമെന്ന് ആയിരുന്നു; പൃഥ്വിരാജ് അന്ന് പറഞ്ഞത്

സിനിമാപ്രേമികൾക്ക് വളരെ ഇഷ്ടമുള്ള താരമാണ് നടൻ പൃഥ്വിരാജ്. അദ്ദേഹത്തിന്റെ സിനിമാവിശേഷങ്ങൾക്ക് ഒപ്പം തന്നെ അദ്ദേഹത്തിന്റെ കുടുംബവിശേഷവും ആരാധകർക്ക് ഏറെ പ്രിയങ്കരമാണ്.പൃഥ്വിരാജിനെ പോലെ തന്നെ മകള്‍ അലംകൃതയ്ക്കും വലിയ ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ മകളുടെ ഫോട്ടോസ് പങ്കുവെക്കാറില്ലെന്നത് മാത്രമല്ല മകളെ വളര്‍ത്തുന്ന കാര്യത്തില്‍ ഒത്തിരി ശ്രദ്ധിക്കുന്നവരാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും.

മകള്‍ അല്ലിയുടെ ജനന ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പൃഥ്വിരാജും സുപ്രിയയും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ആ വാക്കുകള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. മകള്‍ ജനിച്ചതോടെ തന്റെ ദേഷ്യമൊക്കെ കുറഞ്ഞതായി പൃഥ്വിരാജ് പറയുന്നുണ്ട്.

പണ്ട് ഒരു റിമോട്ടിന്റെ പേരില്‍ പോലും വഴക്കിട്ടിരുന്ന താന്‍ മകള്‍ വന്നതോടെ ആകെ മാറി മറിഞ്ഞെന്നാണ് പൃഥ്വി പറഞ്ഞത്. മകളോട് അങ്ങനെയൊന്നും ദേഷ്യപ്പെടാന്‍ കഴിയില്ലല്ലോ എന്നാണ് പൃഥ്വി അന്ന് പറഞ്ഞത്. അതേസമയം, ദേഷ്യത്തിന്റെ കാര്യത്തില്‍ അച്ഛനും മകളും ഒരേപോലെയാണെന്ന് സുപ്രിയ പറഞ്ഞിട്ടുണ്ട്.
സുപ്രിയ ഗര്‍ഭിണിയായിരുന്ന സമയത്ത് ആണ്‍കുഞ്ഞായിരിക്കുമെന്നാണ് എല്ലാവരും പറഞ്ഞത്.

എന്നാല്‍ തന്റെ ആഗ്രഹം പെണ്‍കുഞ്ഞ് ആയിരിക്കണമെന്ന് ആയിരുന്നുന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ഇന്ദ്രജിത്തിന്റെ പെണ്‍മക്കളെ കണ്ടിട്ടാണോ എന്നറിയില്ല അതായിരുന്നു ആഗ്രഹം. പക്ഷെ എല്ലാവരും ആണ്‍കുഞ്ഞായിരിക്കും എന്ന് പറഞ്ഞപ്പോള്‍ പേരുള്‍പ്പെടെ അങ്ങനെ ആലോചിച്ചു വച്ചിരുന്നുവെന്നും പൃഥ്വി പറഞ്ഞു.

ഇരുവരും വിവാഹിതരായിട്ട് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മകളുടെ കവിതകള്‍ എല്ലാം സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പതിവുണ്ട്. പിറന്നാള്‍ ദിനത്തില്‍ മകള്‍ എഴുതിയ കവിതകളെല്ലാം പുസ്തകരൂപത്തിലാക്കിയിരുന്നു.

More in Movies

Trending

Recent

To Top