Articles
എട്ടു മാസം മാത്രം പ്രായമുള്ളപ്പോൾ ആർത്തവം ; അഞ്ചാം വയസിൽ കുഞ്ഞിന് ജന്മം നൽകി – ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ‘അമ്മ !!!
എട്ടു മാസം മാത്രം പ്രായമുള്ളപ്പോൾ ആർത്തവം ; അഞ്ചാം വയസിൽ കുഞ്ഞിന് ജന്മം നൽകി – ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ‘അമ്മ !!!
By
എട്ടു മാസം മാത്രം പ്രായമുള്ളപ്പോൾ ആർത്തവം ; അഞ്ചാം വയസിൽ കുഞ്ഞിന് ജന്മം നൽകി – ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ‘അമ്മ !!!
ശാസ്ത്രലോകത്തിന് പോലും തെളിയിക്കാനാകാത്ത സംഭവവികാസങ്ങളാണ് മനുഷ്യ ശരീരത്തിലും മനസിലും നടക്കുന്നത്. പല അല്ത്ഭുതങ്ങളും ഇത്തരത്തിൽ ലോകം കണ്ടിട്ടുമുണ്ട്. അതുപോലൊന്നാണ് 2016 ൽ ഡൽഹിയിൽ സംഭവിച്ചത് . ഒരു വയസായ കുട്ടി ഋതുമതിയായ സംഭവത്തെ ഞട്ടലോടെയാണ് ലോകം കണ്ടത് . എന്നാൽ വർഷങ്ങൾക്കുമുൻപ് അതിലും ഞെട്ടിക്കുന്ന , വിശ്വസിക്കാൻ പ്രയാസമായൊരു സംഭവം അരങ്ങേറിയിരുന്നു. അഞ്ചാം വയസിൽ ഒരു പെൺകുട്ടി ശാരീരിക വളർച്ച എത്തി , മാത്രമല്ല ഒരു കുഞ്ഞിന് ജന്മം നൽകി.
1939ൽ പെറുവിലാണ് വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഈ സംഭവം അരങ്ങേറിയത്. പെറുവിലെ ടിക്രാപോ സ്വദേശിയായ ലിനാ മെഡിനാ എന്ന പെൺകുട്ടിയ്ക്കു സംഭവിച്ചത് അന്ന് ശാസ്ത്രത്തെ പോലും ഞെട്ടിച്ച ഒന്നായിരുന്നു . അഞ്ചു വയസും ഏഴു മാസവും പ്രായമുള്ളപ്പോൾ അവൾ തന്റെ കുഞ്ഞിനു ജന്മം നൽകി, അങ്ങനെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി.
വയർ അസാധാരണമായി വീർത്തു വന്നതോടെയാണ് ലിനയുടെ മാതാപിതാക്കൾ അവളെ ആശുപത്രിയില്‍ എത്തിച്ചത്. ട്യൂമർ ആയിരിക്കും എന്നായിരുന്നു സംശയമെങ്കിലും കൂടുതൽ പരിശോധനയിൽ അവൾ ഏഴുമാസം ഗർഭിണിയാണെന്നു കണ്ടെത്തി. ലിനയുടെ സ്തനങ്ങളും മറ്റു ലൈംഗിക അവയവങ്ങളുമെല്ലാം പ്രായപൂർത്തിയായവരുടേതു പോലെ വളർച്ചയെത്തിയിരുന്നു. തുടർന്നാണ് ലിനയ്ക്കു മൂന്നാം വയസു മുതൽ ആർത്തവം ഉണ്ടായിരുന്നുവെന്നു അമ്മ ഡോക്ടറെ അറിയിച്ചത്. എന്നാൽ എട്ടാംമാസം മുതൽ ലിനയ്ക്ക് ആര്‍ത്തവം ഉണ്ടായിരുന്നുവെന്നു ഡോക്ടർമാര്‍ കണ്ടെത്തി.
അങ്ങനെ 1939 മെയ് 13ൽ ശസ്ത്രക്രിയയിലൂടെ ലിന ജെറാർഡ് എന്ന ആൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിനു പത്തു വയസു പ്രായമാകുന്നതു വരേയ്ക്കും ജെറാർഡിനു മുന്നിൽ മൂത്ത സഹോദരി എന്ന നിലയിലായിരുന്നു വീട്ടുകാർ ലിനയെ വളർത്തിയത്. പിന്നീടു നടന്ന അന്വേഷണത്തിലാണ് ലിന അച്ഛനിൽ നിന്നുമാണ് ഗർഭിണിയായതെന്നു കണ്ടെത്തിയത്. ശേഷം ബലാത്സംഗം ചെയ്തതിന് ലിനയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പക്ഷേ തെളിവുകളുടെ അഭാവം മൂലം പിന്നീട് അയാൾ വിട്ടയക്കപ്പെടുകയും ചെയ്തു.
1979 വരെ സാധാരണ ജീവിതം നയിച്ച ലിനയുടെ മകൻ പക്ഷേ തന്റെ നാൽപതാമത്തെ വയസിൽ ബോൺ മാരോ രോഗം ബാധിച്ചു മരിച്ചു. അന്നുതൊട്ടേ ലിനയുടെ പ്രസവവും മാതൃത്വുമെല്ലാം സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മുന്നിലായിരുന്നുവെങ്കിലും ഫോട്ടോഗ്രാഫുകളും ആശുപത്രി രേഖകളുമെല്ലാം ഈ അസാധാരണ സംഭവം യാഥാർഥ്യമാണെന്നു തെളിയിക്കുന്നതായിരുന്നു.
പിന്നീട് ലിന റൈൾ ജുറാഡോ എന്നയാളെ വിവാഹം കഴിക്കുകയും 1972 ൽ രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകുകയും ചെയ്തു.പലരും ലീനയെ അഭിമുഖത്തിന് ഷേണിച്ചെങ്കിലും ലീന നിരസിച്ചു. ആരാണ് കുഞ്ഞിന്റെയച്ഛൻ എന്ന് ഇന്നും ലിന വെളിപ്പെടുത്തിയിട്ടില്ല. ആ ചോദ്യത്തിനുള്ള ഉത്തരം ചിലപ്പോൾ കുഞ്ഞു ലിനക്ക് ഇന്നും .അറിയില്ലായിരിക്കാം. എങ്കിലും ജീവിക്കുന്ന അത്ഭുതമായി അവരിന്നും പെറുവിലുണ്ട് .
world’s most youngest mother