Connect with us

7 കേസുകൾ; 4 വിവാഹമോചനം; ശാരീരിക പീഡനം.. നവാസുദ്ദീനെ കുറിച്ച് തുറന്നടിച്ച് ഭാര്യ

Bollywood

7 കേസുകൾ; 4 വിവാഹമോചനം; ശാരീരിക പീഡനം.. നവാസുദ്ദീനെ കുറിച്ച് തുറന്നടിച്ച് ഭാര്യ

7 കേസുകൾ; 4 വിവാഹമോചനം; ശാരീരിക പീഡനം.. നവാസുദ്ദീനെ കുറിച്ച് തുറന്നടിച്ച് ഭാര്യ

ബോളിവുഡ് സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു നവാസുദ്ദീന്റെ വിവാഹമോചന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നത്. വേർപിരിഞ്ഞതിനെ കുറിച്ച്
ആലിയ മനസ് തുറന്നിരിക്കുകയാണ്. ഇങ്ങനയൊരു തീരുമാനം ഒരുപാട് കാലം മുന്‍പേ വിചാരിച്ചതാണ്. നവാസുദ്ദീനുമായിട്ടുള്ള വിവാഹശേഷം താന്‍ ഒരുപാട് സഹിച്ചു. തന്റെ ദാമ്പത്യ പ്രശ്‌നങ്ങള്‍ ആദ്യമായിട്ടാണ് പറയുന്നത്. പല പ്രശ്‌നങ്ങളും താന്‍ ഇതുവരെ മറച്ച് പിടിക്കുകയായിരുന്നു.

‘’ഞങ്ങൾ തമ്മിൽ ഒരുപാട് പ്രശ്നങ്ങളും പൊരുത്തക്കേടുകളും ഉണ്ട്. കഴിഞ്ഞ പത്ത് വർഷമായി ഇങ്ങനെ തന്നെയാണ. അതൊന്നും പൊതുജനങ്ങളോട് പറയാൻ എനിക്ക് താൽപര്യമില്ല. പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്. അത് നഷ്ടമായിരിക്കുന്നു. ഇനി ഞാൻ ആലിയയല്ല, എന്റെ യഥാർഥ പേരിലേക്ക് മടങ്ങിപ്പോകുന്നു.’– അഞ്ജലി കിഷോർ പറഞ്ഞു.‍

പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. നവാസുദ്ദീനെ വിവാഹം കഴിച്ചപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളാണ്. പക്ഷേ ഞാനത് പുറത്തേക്ക് കൊണ്ട് വന്നില്ല. ഞാന്‍ തന്നെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. നല്ലത് വരുന്നതിന് വേണ്ടിയാണ് ഇത്രയും കാത്തിരുന്നത്. ഒടുവില്‍ ഞാന്‍ തന്നെ ഈ തീരുമാനമെടുത്തു. അവസാനം ഇങ്ങനെയൊരു തീരുമാനം എടുത്തതിന് പിറകില്‍ ഒരുപാട് കാരണങ്ങളുണ്ട്. ഇത്രയും കാലം നവാസുദ്ദീനെതിരെ ആലിയ ആരോപിച്ച കാര്യങ്ങളെല്ലാം സഹിച്ചിട്ടും ഇങ്ങനെയൊരു നടപടി എടുത്തത് എന്ത് കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കുന്നു.

യഥാര്‍ഥത്തില്‍ എന്റെ ആത്മാഭിമാനം ക്രമേണ നശിച്ച് പോവുകയായിരുന്നു. ഞാന്‍ വളര്‍ന്ന് വന്ന വീട്ടില്‍ നിന്നുള്ള രീതികള്‍ മാറി. അമ്മയും സഹോദരനുമാണ് എന്നെ നോക്കിയിരുന്നത്. പെട്ടെന്ന് നിങ്ങളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നു. വിവാഹം കഴിക്കാന്‍ അത് ആവശ്യമായിരുന്നു. അതിനാല്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് കൊണ്ട് ഞാനത് ചെയ്തു. അതോടെ ജീവിതം വളരെ മോശമായി മാറി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒന്നുമല്ലെന്ന് മനസിലാക്കുന്നു. ഞാന്‍ ഒരിക്കലും ഒന്നും ആയിരുന്നില്ല. അദ്ദേഹത്തിന്റെ മക്കള്‍ക്കൊപ്പം പത്ത് വര്‍ഷത്തോളം ഒറ്റയ്ക്ക് തമാസിച്ചു. എല്ലാ കാര്യങ്ങളും ഒറ്റക്കാണ് ചെയ്തത്. അത് കൊണ്ടാണ് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. .

ഭാര്യമാര്‍ക്ക് നേരെയുള്ള ശാരീരികമായ പീഡനവും അതിക്രമങ്ങള്‍ക്കും ഉദ്ദാഹരണമാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ വീടെന്ന് ആലിയ പറയുന്നു. അദ്ദേഹം ഒരിക്കലും എനിക്ക് നേരെ കൈ ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ ആക്രോശങ്ങളും വാദങ്ങളും അസഹനീയമായിരുന്നു. അത് മാത്രമേയുള്ളുവെന്ന് നിങ്ങള്‍ പറയുമായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബമാണ് മാനസികമായും ശാരീരികമായും എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സഹോദരന്‍ എന്നെ അടിച്ചിട്ടുണ്ട്. മുംബൈയില്‍ ആയിരുന്നപ്പോഴാണ് നവാസുദ്ദീന്റെ അമ്മയും സഹോദരങ്ങളും നാത്തൂന്മാരും ഞങ്ങളുടെ കൂടെ താമസിച്ചിരുന്നത്. അത് കൊണ്ട് വര്‍ഷങ്ങളോളം ഞാനിത് സഹിച്ചു. ഇതേ കാരണം കൊണ്ടാണ് ആദ്യ ഭാര്യയും ഉപേക്ഷിച്ച് പോയത്. ഇതുവരെ അദ്ദേഹത്തിന്റെ പേരില്‍ ഏഴോളം കേസുകള്‍ ഭാര്യമാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് വിവാഹമോചനങ്ങളും നടന്നു. ഇത് അഞ്ചാമത്തേതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ രീതിയാണ് ഇത്. മറ്റുള്ളവരുടെ മുന്‍പില്‍ നാണക്കേട് മറച്ച് വെക്കാന്‍ ഒരുപാട് ശ്രമിക്കും. എന്നാല്‍ എത്രമാത്രം സ്‌നേഹിക്കാന്‍ ആര്‍ക്ക് കഴിയും.

കോവിഡ് വ്യാപനം കാരണം സ്പീഡ് പോസ്റ്റ് സൗകര്യം ലഭ്യമല്ലാത്തിനാൽ ഇ- മെയിലായും വാട്സാപ്പ് വഴിയുമാണ് നോട്ടീസ് അയച്ചതെന്ന് ആലിയയുടെ അഭിഭാഷകൻ അഭയ് സഹായ് പറഞ്ഞു.

മെയ് ഏഴാം തിയതി അയച്ച നോട്ടീസിനോട് നടൻ ഇതുവരെ പ്രതികരിച്ചില്ല. 45കാരനായ സിദ്ദിഖി കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാനായി ജന്മനാടായ ഉത്തർപ്രദേശിലെ ബുധാനയിലാണ്. മഹാരാഷ്ട്രയിൽ നിന്നും യു.പിയിലേക്ക് പോയ നടനും കുടുംബവും അവിടെ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണ്. 2009ൽ വിവാഹിതരായ ഇരുവർക്കും രണ്ട് കുട്ടികളുണ്ട്

Continue Reading
You may also like...

More in Bollywood

Trending

Recent

To Top