Connect with us

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിൽ നിന്നും ഐശ്വര്യ റായിയെ ഒഴിവാക്കിയതെന്തിന് ?

Malayalam Breaking News

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിൽ നിന്നും ഐശ്വര്യ റായിയെ ഒഴിവാക്കിയതെന്തിന് ?

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിൽ നിന്നും ഐശ്വര്യ റായിയെ ഒഴിവാക്കിയതെന്തിന് ?

അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ  നിറഞ്ഞു നിൽക്കുന്ന പേരാണ്  മമ്മൂട്ടി ചിത്രം ‘മാമാങ്കം’. ചിത്രത്തിന്റേതായി പുറത്തു വരുന്ന ഓരോ വാർത്തയും ആരാധകാർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത് .മമ്മൂട്ടിയുടെ കാരക്ടർ സ്റ്റിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു  . 

ചിത്രത്തിന്റെ തുടക്കം മുതൽ അണിയറയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് അവസാനമായി പുറത്തു വരുന്ന വാർത്ത ചിത്രത്തിലെ നായികാ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്.  ഇപ്പോൾ മാമാങ്കത്തിൽ നായികാ വേഷമായ ഉണ്ണിമായ ആയി അഭിനയിക്കുന്നത് ഹിന്ദി സീരിയൽ നടിയും  കായികതാരവുമായ  പ്രാചി തെഹ്‌ലാൻ ആണ് .എന്നാൽ ഈ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത് ഐശ്വര്യ റായിയെ ആയിരുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തൽ .

 ആദ്യ ഘട്ടത്തിൽ ഐശ്വര്യയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചർച്ചകൾ നടത്തിയിരുന്നു . ഐശ്വര്യ അതിനു സമ്മതവും അറിയിച്ചിരുന്നു .എന്നാൽ ചിത്രത്തിന്റെ മുഴുവൻ ബജറ്റിന്റെ പരിമിതികൾ മൂലം ഐശ്വര്യയെ ചിത്രത്തിൽ ഉൾപ്പെടുത്താൻ കഴിയാതെ പോവുകയായിരുന്നു .സജീവ് പിള്ളയുടെ രചനയിലും സംവിധാനത്തിലും തുടങ്ങിയ ചിത്രം  30 കോടി മുതൽ മുടക്കിലായിരുന്നു നിർമാണം തുടങ്ങിയത് . ഒരു മാസത്തിലധികം ചിത്രീകരണം പുരോഗമിച്ചെങ്കിലും ചിത്രത്തിന്റെ നിർമാതാവുമായ ഉണ്ടായ തർക്കം കാരണം സംവിധായകന് മാറേണ്ടി വന്നു.അതോടു കൂടി അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും മാറ്റങ്ങൾ വന്നു. 

     ഇപ്പോൾ മാമാങ്കത്തിന്റെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണൻ ആണ് . എം .പത്മകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് .  ലോകത്തിലെ ഏറ്റവും വലിയ മൂവി ക്രൈയിൻ  സ്റ്റാഡാ  ക്രെയിൻ ചിത്രീകരണത്തിന് ഉപയോഗിച്ചതും ,കൊച്ചിയിൽ പത്ത് കോടി മുതൽ മുടക്കിൽ കൂറ്റൻ സെറ്റ് ഇട്ടതുമെല്ലാം വലിയ ജനശ്രദ്ധ നേടിയിരുന്നു .  എങ്കിലും ചിത്രത്തിൽ ഐശ്വര്യ റായി ഉണ്ടായിരുന്നുവെങ്കിൽ  കൂടുതൽ മികച്ചതായേനെ എന്നാണ് ആരാധക പക്ഷം .ഈ വര്ഷം അവസാനത്തോടെ ചിത്രം പ്രദർശനത്തിനെത്തും .

why mamankam team rejected aishwarya rai ?

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top