Connect with us

ഗുരുതുല്യനായ മമ്മൂട്ടിക്ക് വേണ്ടി ‘കര്‍ണന്‍’ വിക്രം ഉപേക്ഷിക്കും ?? പകരം മലയാളത്തിന്റെ സൂപ്പർ സംവിധായകന്റെ മലയാള സിനിമയിൽ വിക്രം നായകനാകും ..

Malayalam Breaking News

ഗുരുതുല്യനായ മമ്മൂട്ടിക്ക് വേണ്ടി ‘കര്‍ണന്‍’ വിക്രം ഉപേക്ഷിക്കും ?? പകരം മലയാളത്തിന്റെ സൂപ്പർ സംവിധായകന്റെ മലയാള സിനിമയിൽ വിക്രം നായകനാകും ..

ഗുരുതുല്യനായ മമ്മൂട്ടിക്ക് വേണ്ടി ‘കര്‍ണന്‍’ വിക്രം ഉപേക്ഷിക്കും ?? പകരം മലയാളത്തിന്റെ സൂപ്പർ സംവിധായകന്റെ മലയാള സിനിമയിൽ വിക്രം നായകനാകും ..

ഗുരുതുല്യനായ മമ്മൂട്ടിക്ക് വേണ്ടി ‘കര്‍ണന്‍’ വിക്രം ഉപേക്ഷിക്കും ?? പകരം മലയാളത്തിന്റെ സൂപ്പർ സംവിധായകന്റെ മലയാള സിനിമയിൽ വിക്രം നായകനാകും ..

മലയാള സിനിമയിലെ ചെറിയ വേഷങ്ങളിലൂടെയാണ് വിക്രം സിനിമയിൽ ചുവടുറപ്പിക്കുന്നത്. തമിഴ് സിനിമയിൽ സൂപ്പർ താരമായി ഉയർന്നുവെങ്കിലും മലയാളത്തിനോടുള്ള തന്റെ നന്ദിയും കടപ്പാടും വിക്രം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായി മമ്മൂട്ടിയോടാണ് വിക്രത്തിനു അടുപ്പം. കാരണം സിനിമയിൽ അവസരം തേടി നടക്കുന്ന സമയത്ത് സൈന്യം ,ധ്രുവം എന്നീ ചിത്രങ്ങളിൽ നല്ല വേഷം മമ്മൂട്ടീവിക്രത്തിനു നൽകിയിരുന്നു.

എപ്പോളും ബഹുമാനത്തോടെയേ വിക്രം മമ്മൂട്ടിയെ അടുത്ത് കണ്ടിട്ടുള്ളു. ഇപ്പോൾ ഗുരുവിനെ പോലെ കാണുന്ന മമ്മൂട്ടിക്കായി വിക്രം തന്റെ ബിഗ് ബജറ്റ് മലയാള ചിത്രമായ കർണനിൽ നിന്നും പിന്മാറുന്നു എന്നാണ് റിപോർട്ടുകൾ പറയുന്നത്.

 

എന്നാല്‍ ഇപ്പോള്‍ കുറച്ചുനാളായി ഈ പ്രൊജക്ടിനെപ്പറ്റി വാര്‍ത്തകളൊന്നുമില്ല. അതിനിടെ മമ്മൂട്ടിയുടെ ‘കര്‍ണന്‍’ പ്രൊജക്ടിന് വീണ്ടും ജീവന്‍ വയ്ക്കുകയും ചെയ്തിരിക്കുന്നു. മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.ആർ എസ്സ് വിമൽ സംവിധാനം ചെയ്യുന്ന മഹാവീർ കർണ എന്ന ചിത്രത്തിനായാണ് വിക്രം മലയാളത്തിലേക്ക് മടങ്ങാനിരുന്നത് . അതിനിടയിലാണ് മധുപാൽ – മമ്മൂട്ടി ചിത്രം കർണ്ണനെ പറ്റി ചർച്ചകൾ ഉയരുന്നത്. മാത്രമല്ല, വിക്രം ഉടന്‍ തന്നെ ചരിത്ര പശ്ചാത്തലത്തില്‍ ഒരു മലയാളചിത്രം ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നും വാര്‍ത്തകള്‍ വരുന്നു. വിക്രമിന്‍റെ മലയാളചിത്രം സംവിധാനം ചെയ്യുന്നത് അന്‍‌വര്‍ റഷീദ് ആയിരിക്കും.

who will be karnan ,mammootty or vikram ?

 

അഭ്യൂഹങ്ങൾക്ക് വിട; മമ്മൂട്ടിയുടെ കർണ്ണൻ ഉടൻ ?! സൂചനകൾ നൽകി സംവിധായകൻ മധുപാൽ…

മധുപാൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കർണ്ണന് വേണ്ടി സിനിമാപ്രേമികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പി ശ്രീകുമാർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ വാർത്തകൾ വന്നിട്ട് ഏറെക്കാലമായി. ഇടയ്‌ക്ക് ചിത്രം മുടങ്ങിയെന്ന വാർത്തകളും വന്നിരുന്നു. പൃഥ്വിരാജ് കർണ്ണനായി എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മമ്മൂട്ടി ചിത്രം ഉണ്ടാകുമെന്ന് സൂചന ലഭിച്ചതോടെ ആ പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. ബജറ്റും ഒരു പ്രശ്‌നമായി വരികയുണ്ടായി.

എന്നാൽ മമ്മൂട്ടിയുടെ ചിത്രത്തെക്കുറിച്ചുള്ള ചില സൂചനകളാണ് ഇപ്പോൾ മധുപാൽ നൽകുന്നത്. ‘കർണ്ണൻ’ എന്ന ചിത്രം സിനിമയാക്കുമെന്നും അത് പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ല എന്നുമുള്ള സൂചനയാണ് സംവിധായകൻ നൽകുന്നത്. തന്റെ പുതിയ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കര്‍ണനുമായി ബന്ധപ്പെട്ട ചോദ്യമുണ്ടായപ്പോള്‍ ഞാനും കാത്തിരിക്കുകയാണ് എന്ന മറുപടിയാണ് മധുപാല്‍ നല്‍കിയത്.

ശ്രീകുമാര്‍ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും തയാറാക്കിയ തിരക്കഥ സിനിമാ മേഖലയിലെ ഒട്ടേറേപ്പേര്‍ വായിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അത് സിനിമയാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ മുഴുവൻ.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top