സംവൃതയെ തിരിച്ചുവിളിച്ചു, ഇനിയെന്നാണ് സംയുക്ത വരിക !!! ബിജുമേനോനോട് ആരാധകര്‍.
വിവാഹ ശേഷം അഭിനയത്തോട് വിട പറയുന്ന നടിമാര്‍ മലയാളത്തില്‍ കുറവല്ല. കരീയറില്‍ മികച്ച് നിന്ന ശേഷം പെട്ടെന്ന് വിവാഹം കഴിച്ച് സിനിമയില്‍ നിന്ന് പലരും അപ്രത്യക്ഷമാകാറാണ് പതിവ്. അഭിനേത്രികളുടെ സ്ഥിരം ശൈലി തന്നെയായിരുന്നു മലയാളത്തിലെ തനി നാടന്‍ നായിക സംവൃത സുനിലും പിന്തുടര്‍ന്നത്. മലയാളത്തില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് താരം വിവാഹ ശേഷം വിദേശത്തേക്ക് പോയതോടെ ആരാധകര്‍ക്ക് കാണാനേ കിട്ടിയിട്ടില്ല. മകന്‍ ഉണ്ടായശേഷം ഇന്‍ര്‍വ്യൂകളൊക്കെ നല്‍കാന്‍ തുടങ്ങി. ഇടയ്ക്ക് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുമായിരുന്നെങ്കിലും വിശേഷങ്ങളൊന്നും പങ്കുവയിക്കുന്നില്ലായിരുന്നു.
നാളുകള്‍ക്ക് ശേഷം താരം റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി എത്തുകയും പഴയപോലെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്തു. നാളുകള്‍ക്ക് ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് “സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ”യെന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. മലയാളികളുടെ പ്രിയങ്കരനായ ബിജു മേനോന്‍ ആണ് താരത്തെ വീണ്ടും തിരിച്ചു വിളിച്ചത്. അവര്‍ ആ സമയത്ത് തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ആരാധകര്‍ താന്‍ ഷൂട്ടിങിനെത്തിയപ്പോള്‍ അരികിലെത്തി സംസാരിക്കുകയും ഫോട്ടോയെടുക്കയുമൊക്കെ ചെയ്യാറുണ്ട്. എല്ലാവര്‍ക്കും സന്തോഷമാണ്.
അപ്പോഴാണ് താനൊരു സെലിബ്രിറ്റിയാണെന്ന കാര്യത്തെക്കുറിച്ച് ഓര്‍ക്കുന്നതെന്നും സംവൃത അഭിമുഖത്തില്‍ പറയുന്നു. സംവൃതയെ സിനിമയിലേക്ക് തിരികെയെത്തിച്ചത് ബിജു മേനോന്‍ ആണെന്നറിഞ്ഞ ആരാധകര്‍ എന്നാണ് സംയുക്തയുടെ തിരിച്ചു വരവ് എന്നു ചോദിക്കുകയാണ്. സംയുക്തയും മീഡിയകളില്‍ നിന്ന് അപ്രത്യക്ഷയാണ്. ഇടയ്ക്ക് മാത്രം സോഷ്യല്‍ മീഡിയയില്‍ തലപൊന്തും. താരത്തിന്റെ യോഗപഠനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും താരവിവാഹങ്ങളിലുമൊക്കെ ഈ താര ദമ്പതികള്‍ പങ്കെടുക്കാറുണ്ട്.
When samyuktha come back to film
