Connect with us

മമ്മൂട്ടി സംവിധായകനാകുമ്പോള് തിരക്കഥ ആരുടേത്? എസ് എന് സ്വാമിയോ ബെന്നിയോ?

Interesting Stories

മമ്മൂട്ടി സംവിധായകനാകുമ്പോള് തിരക്കഥ ആരുടേത്? എസ് എന് സ്വാമിയോ ബെന്നിയോ?

മമ്മൂട്ടി സംവിധായകനാകുമ്പോള് തിരക്കഥ ആരുടേത്? എസ് എന് സ്വാമിയോ ബെന്നിയോ?

താരങ്ങള് മിക്കവരും സംവിധായകരാകുന്ന കാലമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം ‘ലൂസിഫര്’ വിഷു റിലീസാണ്. ഈ വര്ഷം ഏറ്റവുമധികം പ്രതീക്ഷ വച്ചുപുലര്ത്തിയിരിക്കുന്ന സിനിമയുമാണത്. കലാഭവന് ഷാജോണ് തന്റെ ആദ്യ സംവിധാനസംരംഭമായ ‘ബ്രദേഴ്‌സ് ഡേ’ ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. തമിഴിലാണെങ്കില്, ധനുഷ് തന്റെ രണ്ടാമത്തെ സംവിധാനസംരംഭത്തിന്റെ ആലോചനകളിലാണ്.മമ്മൂട്ടി ഒരു സിനിമ എന്നെങ്കിലും സംവിധാനം ചെയ്യുമോ? നേരത്തേ അത്തരം ചില ആലോചനകള് അദ്ദേഹത്തിന് ഉണ്ടായിരുന്നു.

പല കഥകളും ആലോചിച്ചതുമാണ്. മമ്മൂട്ടിയെപ്പറ്റി തമാശയായി കേള്ക്കുന്ന ഒരു കഥയുണ്ട്. അദ്ദേഹം ആരോടോ പറഞ്ഞതാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായുള്ള ജോലികള് എല്ലാം പൂര്ത്തിയായത്രേ. നിര്മ്മാതാവ് റെഡി. താരങ്ങള് റെഡി. ക്യാമറാമാനും എഡിറ്ററും മറ്റ് സാങ്കേതികവിദഗ്ധരും അവരുടെ ഡേറ്റുകള് ഉള്പ്പടെ റെഡി. ലൊക്കേഷനുകളെല്ലാം കണ്ട് ഉറപ്പിച്ചുകഴിഞ്ഞു. ഇനി കഥ കൂടി കണ്ടെത്തിയാല് മതി!

മമ്മൂട്ടി എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന് ഇപ്പോള് പറയാനാവില്ല. അദ്ദേഹത്തിന്റെ തീരുമാനങ്ങള് പലതും അപ്രതീക്ഷിതങ്ങളാണ്. ഒരുപക്ഷേ, പെട്ടെന്നൊരുദിവസം തന്റെ സംവിധാനസംരംഭത്തേക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയേക്കാം.മമ്മൂട്ടി സംവിധാനം ചെയ്യുകയാണെങ്കില്, ആരുടെ തിരക്കഥയായിരിക്കും അദ്ദേഹം തിരഞ്ഞെടുക്കുക? രസകരമായ ഒരു ചോദ്യമാണിത്. എങ്കിലും ചിന്തിക്കുമ്പോള്, ഏറെ സാധ്യതയുള്ള ചില പേരുകള് ഉണ്ട്. എം ടിയുടെ തിരക്കഥ അദ്ദേഹം ആവശ്യപ്പെടില്ല. കാരണം എം ടിയോട് ഒരു തിരക്കഥ ചോദിക്കാന് അദ്ദേഹത്തിന് കഴിയുമെന്ന് തോന്നുന്നില്ല. അത്രയധികം ആരാധനയും ബഹുമാനവുമാണ് എംടിയോട് മമ്മൂട്ടിക്ക്.

തന്നോട് ഏറ്റവും ചേര്ന്നുനില്ക്കുന്ന ചില എഴുത്തുകാരെ അദ്ദേഹം സമീപിച്ചേക്കാം. എസ് എന് സ്വാമിയോട് അദ്ദേഹം ഒരു തിരക്കഥ ചോദിച്ചേക്കാം. ബെന്നി പി നായരമ്പലത്തോട് ഒരു തിരക്കഥ എഴുതിത്തരാന് ആവശ്യപ്പെട്ടേക്കാം. കലൂര് ഡെന്നിസ് ഇപ്പോള് സജീവമല്ല, അല്ലെങ്കില് അദ്ദേഹവും മമ്മൂട്ടിയുടെ എഴുത്തുകാരനാകാന് സാധ്യതയുണ്ട്. രഞ്ജിത്തിനോട് ചിലപ്പോള് ഒരു തിരക്കഥ മമ്മൂട്ടി ചോദിച്ചേക്കാം. ഇനിയൊരുപക്ഷേ, സ്വയം തിരക്കഥയെഴുതാമെന്ന് മമ്മൂട്ടി തീരുമാനിക്കാനും സാധ്യതയുണ്ട്.

എന്തായാലും മമ്മൂട്ടി ഉടന് തന്നെ ഒരു സിനിമ സംവിധാനം ചെയ്യട്ടെ എന്ന് ആശംസിക്കാം.

when Mammootty direct a movie?

More in Interesting Stories

Trending

Recent

To Top