Connect with us

ചെയ്‌തത്‌ തെറ്റായിപ്പോയി, ആ കുറ്റബോധത്തിൽ നീറി ജയസൂര്യ; ദിലീപും ഇത് പറഞ്ഞിട്ടില്ലേ; ഞെട്ടിച്ച് ആ വെളിപ്പെടുത്തൽ!!

Malayalam

ചെയ്‌തത്‌ തെറ്റായിപ്പോയി, ആ കുറ്റബോധത്തിൽ നീറി ജയസൂര്യ; ദിലീപും ഇത് പറഞ്ഞിട്ടില്ലേ; ഞെട്ടിച്ച് ആ വെളിപ്പെടുത്തൽ!!

ചെയ്‌തത്‌ തെറ്റായിപ്പോയി, ആ കുറ്റബോധത്തിൽ നീറി ജയസൂര്യ; ദിലീപും ഇത് പറഞ്ഞിട്ടില്ലേ; ഞെട്ടിച്ച് ആ വെളിപ്പെടുത്തൽ!!

മിമിക്രിയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ നടനാണ് ജയസൂര്യ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമയോടുളള മോഹം ഇന്ന് കാണുന്ന ജയസൂര്യ എന്ന നടനിലേക്കെത്തിച്ചു. മലയാളത്തില്‍ ഇന്നും ഉയര്‍ന്ന താരമൂല്യമുള്ള നടനാണ് ജയസൂര്യ. നടന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പല മേഖലയിലും താരം തന്റെതായ വ്യക്തിമുദ്യ പതിപ്പിച്ചിട്ടുണ്ട്. 2001ൽ പുറത്തിറങ്ങിയ അപരന്മാർ നഗരത്തിൽ എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ കയറിയ താരമാണ് ജയസൂര്യ.

തുടക്കം ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു. പിന്നീട് തമാശ കഥാപാത്രങ്ങളും മാസ് ഹീറോയും ഒരുപോലെ ചെയ്ത് സിനിമയിൽ സജീവമായി. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് നടനായി താരം തിളങ്ങുന്നത്. മലയാളത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ജയസൂര്യ.

അടുത്തിടെ ജയസൂര്യയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിനോട് അനുബന്ധിച്ച് ആയതുകൊണ്ട് ഇത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം തെളിയുന്നത് വരെ പോരാടും എന്നുമായിരുന്നു ജയസൂര്യ വിവാദങ്ങളിൽ പ്രതികരിച്ച് നൽകിയ മറുപടി. പിന്നാലെ ഈ നടി കേസ് പിൻവലിക്കുകയാണെന്നും പറഞ്ഞിരുന്നു.

ഇപ്പോഴിതാ നടനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുന്ന സാഹചര്യത്തിൽ ജയസൂര്യയുടെ പഴയൊരു അഭിമുഖം സോഷ്യൽമീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്.

ജയസൂര്യ ബോഡി ഷെയ്മിംഗിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോയും ഒരു നടിയെ തടിയുടെ പേരിൽ കളിയാക്കുന്ന വീഡിയോയും ചേർത്തുള്ള ട്രോൾ ആണ് സോഷ്യൽ മീഡിയയയിൽ വൈറലാകുന്നത്. എന്നാൽ ഈ ട്രോളിന് താഴെ ധാരാളം വിമർശനങ്ങളാണ് ഉയരുന്നത്.

ഈ വീഡിയോേകൾ റിവേഴ് ഓർഡറിലാണ് കൊടുത്തിരിക്കുന്നത്. പഴയ വീഡിയോ രണ്ടാമതും അടുത്തിടെ പറഞ്ഞ വീഡിയോ ആദ്യവും കൊടുത്താണ് ട്രോൾ. ഇക്കാര്യം വ്യക്തമാക്കിയാണ് കമന്റുകള്‍. മനുഷ്യന്മാർക്ക് തിരിച്ചറിവ് ഉണ്ടാവുക എന്നതാണ് വലിയ കാര്യം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ എന്തിനാണ് വീഡിയോ ഇട്ടത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ജയസൂര്യ അടുത്തിടെ പറഞ്ഞത് ഇങ്ങനെയായിരുന്നു:

ചിലർ ചിരിക്കുമ്പോൾ പല്ലിന്റെ ഇവിടെ ചില പ്രശ്‌നങ്ങൾ ഉണ്ടാവും, എന്താടാ കോന്ത്രപ്പല്ലാണല്ലോ എന്ന് പറഞ്ഞ് തമാശയാക്കിയാൽ അവന്റെ ലൈഫിൽ നിന്നാച്ചിരി നഷ്ടമാകും, ഇത്രയും പേർ കളിയാക്കുന്നത് കൊണ്ട്. എത്രയോ പേരുടെ ചിരി നഷ്ടമായിട്ടുണ്ടെന്നോ. അവരുടെ ഏറ്റവും ഭംഗിയുള്ള ഒന്നാണ് ആ ചിരി. ഈ കളിയാക്കൽ കാരണം ഈ ചിരി അവരുടെ ലൈഫിൽ നിന്ന് പോയിപ്പോകും. തടിയുടെ കാര്യത്തിലും നിറത്തിന്റെ കാര്യത്തിലും ഒക്കെ കളിയാക്കുമ്പോൾ ഇത് തന്നെയാണ് സംഭവിക്കുന്നതെന്നാണ് ജയസൂര്യ പറഞ്ഞത്.

പഴയ വീഡിയോയിൽ‌ ഒരു പരിപാടിക്കിടെ ഒരു നടിയെ ആനയോട് ഉപമിച്ചാണ് ജയസൂര്യ സംസാരിക്കുന്നത്. ഈ രണ്ട് വീഡിയോ ചേർത്താണ് ട്രോൾ. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ” ജയസൂര്യയയോട് വലിയ മതിപ്പ് ഒന്നുമില്ല, എന്നാലും പറയാണ് മറ്റേത് പഴയ വീഡിയോ അല്ലെ ആ കാലത്ത് ദിലീപ്, ജയറാം അടക്കം ഈ നാട്ടിലെ സാധാരണക്കാർ വരെ കോമഡി പറയുന്നത് മറ്റൊരാളെ ബോഡി ഷെയിമിങ് നടത്തിയും കളിയാക്കിയിട്ടും ആണ്.

കാലഘട്ടം മാറിയപ്പോൾ കുറേപേർക്ക് വിവരം, ബുദ്ധിയൊക്കെ വെച്ചു തിരിച്ചറിവ് ഉണ്ടായി.. ബോഡി ഷെയിമിങ് എന്താണെന്ന് മനസിലായി. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിലാണല്ലോ ആളുകൾക്ക് ബോധോദയം വരുന്നത്. മറ്റേത് പഴയ വീഡിയോ അല്ലേ. അങ്ങേർക്ക് വിവരം വച്ചത് പിന്നീടാവാം.

എല്ലാം തികഞ്ഞൊന്നും ആരും ജനിക്കുന്നില്ലലോ, ഇത് പറഞ്ഞതിന് ശേഷം വർഷങ്ങൾക്ക് ശേഷം ആണ് ജയസൂര്യ ആ ഇന്റർവ്യുവിൽ അത് പറയുന്നത്. അന്ന് പുള്ളി പറഞ്ഞത് തെറ്റായി പോയി എന്ന് മനസിലാക്കിയ കാര്യമാണ് ഇന്റർവ്യുവിൽ പറയുന്നത്, അന്ന് പുള്ളി അങ്ങനെ ആയിരുന്നു… ഇന്ന് മാറിക്കാണും… അതാണ് ആ ഇൻ്റർവ്യുവിൽ കണ്ടത്, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

More in Malayalam

Trending