Connect with us

ഉരുൾ പൊട്ടൽ ശബ്ദം കേട്ട് കുട്ടികളെയും വാരിയെടുത്ത് ഓടിയ അമ്മമാർ ! – വിറങ്ങലിച്ച് പുത്തുമല നിവാസികൾ !

Malayalam Breaking News

ഉരുൾ പൊട്ടൽ ശബ്ദം കേട്ട് കുട്ടികളെയും വാരിയെടുത്ത് ഓടിയ അമ്മമാർ ! – വിറങ്ങലിച്ച് പുത്തുമല നിവാസികൾ !

ഉരുൾ പൊട്ടൽ ശബ്ദം കേട്ട് കുട്ടികളെയും വാരിയെടുത്ത് ഓടിയ അമ്മമാർ ! – വിറങ്ങലിച്ച് പുത്തുമല നിവാസികൾ !

കേരളം കഴിഞ്ഞ വർഷത്തെ പ്രളയ കാലത്തേക്ക് ഇത്തവണയും സഞ്ചരിക്കുകയാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത നിർദേശങ്ങൾ ഭരണാധികാരികൾ അറിയിച്ചിട്ടുണ്ട്. പക്ഷെ വയനാട് പൂത്തുമലയിലെ അവസ്ഥ തീവ ഗൗരവമാണ് .

ദിവസങ്ങളായി പെയ്യുന്ന കനത്തമഴയില്‍ വിറങ്ങലിച്ചിരിക്കുകയാണ് വയനാട്. പ്രളയത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ കനത്തമഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും വയനാടിനെ ദുരന്തമുഖത്തെത്തിച്ചു. മേപ്പാടി പുത്തുമലയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മുസ്ലിം പള്ളി, അമ്പലം, തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികള്‍ എന്നിവ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.  50 തോളം ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. 

രണ്ട് പാടികള്‍ വെള്ളത്തിനടിയില്‍പ്പെട്ടെന്നാണ് സൂചന. പ്രദേശത്തെ മൂന്നു കോണ്‍ക്രീറ്റ് പാലങ്ങളും ഒരു കാറും ഒലിച്ചുപോയി. ഈ കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടോയെന്ന കാര്യം വ്യക്തമല്ല. തൊഴിലാളികളെ കൂടാതെ ഉരുള്‍പൊട്ടല്‍ കാണാന്‍ നിന്നവരും അപകടത്തില്‍പ്പെട്ടെന്ന് സൂചനയുണ്ട്. 

ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് കുട്ടികളെയും കയ്യിലെടുത്ത് ഓടുകയായിരുന്നുവെന്ന് താത്കാലിക ദുരിതാശ്വാസ ക്യാമ്പിലെത്തിയ അമ്മമാര്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന പലരെയും കാണാനില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് ക്യാമ്പിലെത്തിയ അമ്മമാര്‍ വിങ്ങിക്കരയുകയാണ്.  എസ്റ്റേറ്റില്‍ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളും ക്യാമ്പിലുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പിലെത്തിയിട്ടുണ്ട്. പലരും വലിയ മാനസികാഘാതത്തിലാണെന്ന് ക്യാമ്പിലെ ഡോക്ടര്‍ പറഞ്ഞു. 

പുത്തുമലയില്‍ മാത്രം 450 തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ പറഞ്ഞു. കൂടാതെ ചൂരല്‍മല ഹൈസ്‌കൂള്‍, മുണ്ടക്കൈയില്‍, ഏലവയല്‍ എന്നിവിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാന്‍ കഴിയാത്തതാണ് രക്ഷാപ്രവര്‍ത്തനം വൈകാനുള്ള പ്രധാന കാരണം. ഇവിടേക്ക് പോകാനുള്ള വഴിയും ചെറുപാലങ്ങളും മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയതിനെ തുടര്‍ന്നാണിത്.

wayanad puthumala present situation

More in Malayalam Breaking News

Trending

Recent

To Top