Malayalam
ആ വീഡിയോ നീക്കിയത് എന്റെ മാന്യത, എന്നിട്ടിവർ ചെയ്ത പരിപാടി ഞാൻ വീഡിയോ പ്രെെവറ്റ് ആക്കിയെന്ന് പറഞ്ഞ് ബിജിഎം ഇട്ട് സ്റ്റോറിയിട്ടു; ദിയയ്ക്കെതിരെ വ്ലോഗർ അനന്തു
ആ വീഡിയോ നീക്കിയത് എന്റെ മാന്യത, എന്നിട്ടിവർ ചെയ്ത പരിപാടി ഞാൻ വീഡിയോ പ്രെെവറ്റ് ആക്കിയെന്ന് പറഞ്ഞ് ബിജിഎം ഇട്ട് സ്റ്റോറിയിട്ടു; ദിയയ്ക്കെതിരെ വ്ലോഗർ അനന്തു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമാണ് ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഇതിൽ നിന്നും ആഭരണങ്ങൾ വാങ്ങിയ വ്യക്തി ആഭരണം കേട്പാട് പറ്റിയതായിരുന്നെന്നും ഓപ്പണിംഗ് വീഡിയോ ഇല്ലെന്ന് പറഞ്ഞ് ആഭരണം മാറ്റി തന്നില്ലെന്നുമാരോപിച്ച് രംഗത്തെത്തിയിരുന്നു.
ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സംഗീത അനിൽകുമാറാണ് ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്. പിന്നാലെ സമാന പരാതികളുമായി നിരവധി പേർ കമന്റുകളുമായി എത്തി. പലരും ദിയയ്ക്കെതിരെ ഈ വിവാദം ആളിക്കത്തിക്കുകയും ചെയ്തു. യൂട്യൂബിൽ റിയാക്ഷൻ വീഡിയോ ചെയ്യുന്ന പലരും ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഒടുക്കം വിമർശനം കടുത്തതോടെ ദിയ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഓപ്പണിംഗ് വീഡിയോ അയക്കാത്തതിനാൽ ഹെൽപ് ചെയ്യാൻ പറ്റിയില്ല. അയച്ച ഓപ്പണിംഗ് വീഡിയോ കട്ടാണ്. നേരത്തെ തുറന്ന് നോക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ അവർ നിയമപരമായി നീങ്ങിയാൽ റീപ്ലേസ്മെന്റോ റീ ഫണ്ടോ പോലുള്ള ഓപ്ഷൻ ഞങ്ങൾ ചെയ്ത് തരാനും തയ്യാറാണ് എന്നാണ് ദിയ പറഞ്ഞത്.
ഒപ്പം തനിക്കെതിരെ ഒരു വ്ലോഗർ കടുത്ത ആക്ഷേപം നടത്തുന്നുണ്ടെന്നും ദിയ കൃഷ്ണ ആരോപിച്ചു. അനന്തു എന്ന യൂട്യൂബർക്കെതിരെയാണ് ദിയ തുറന്നടിച്ചത്. രണ്ട് മാസം മുന്നേയും ഇയാൾ വളരെ മോശമായി തന്നെക്കുറിച്ച് സംസാരിച്ച് വീഡിയോ ഇട്ടിട്ടുണ്ടെന്നും ദിയ പറയുന്നു. ഈ വീഡിയോയിൽ തന്നെക്കുറിച്ച് വളരെ മോശമായാണ് സംസാരിക്കുന്നത്.
ഇയാൾ അച്ഛന്റെ പേര് വലിച്ചിഴച്ചു, താൻ തേപ്പുകാരിയാണെന്ന് പറഞ്ഞു, ഭർത്താവ് അശ്വിനെ പരിഹസിച്ചുവെന്നാണ് ദിയ പറയുന്നത്. പിന്നാലെ ഈ വീഡിയോ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ആ യുവാവ് ഈ വീഡിയോ പ്രെെവറ്റ് ആക്കുകയും ചെയ്തു. ഉടന്ഡ തന്നെ ദിയ ഇത് സ്റ്റോറിയാക്കി മാറ്റി. നിയമപരമായ പ്രശ്നങ്ങൾ മനസിലാക്കിയായിരിക്കണം അതുകൊണ്ടാണ് വീഡിയോ നീക്കം ചെയ്തതെന്ന് കുറിച്ചായിരുന്നു ദിയയുടെ സ്റ്റോറി.
എന്നാൽ ഇപ്പോഴിതാ ദിയയ്ക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് അനന്തു. താൻ കാരണം ഒരാളുടെ മനസ് വേദനിച്ചു എന്ന് കരുതിയാണ് വീഡിയോ നീക്കിയത്. അത് എന്റെ മാന്യത. എന്നിട്ടിവർ ചെയ്ത പരിപാടി ഞാൻ വീഡിയോ പ്രെെവറ്റ് ആക്കിയെന്ന് പറഞ്ഞ് ബിജിഎം ഇട്ട് സ്റ്റോറിയിട്ടു. ഞാൻ പേടിച്ച് ഓടിയെന്ന് ആളുകളെ മാനിപ്പുലേറ്റ് ചെയ്യുന്നു.
ദിയ മുൻ കാമുകനെ തേച്ചു എന്നല്ല പറഞ്ഞത്. മുൻ കാമുകൻ ദിയയെ തേച്ചു എന്നാണ്. അശ്വിനെ അധിക്ഷേപിച്ചിട്ടില്ല. അശ്വിന് വേദനിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. കൃഷ്ണകുമാറിന്റെ മകൾ എന്ന് പറഞ്ഞത് അദ്ദേഹത്തെ കൂടുതൽ പേര് അറിയുന്നത് കൊണ്ടാണ്. ലൈം ഗികമായി അധിക്ഷേപിച്ചിട്ടില്ല. ബിസിനസുമായി ബന്ധപ്പെട്ട വിവാദത്തെ വഴി തിരിച്ച് വിടാനാണ് ദിയ ശ്രമിക്കുന്നത്.
ചെയ്യാത്ത കാര്യത്തിന് എനിക്കെതിരെ കേസ് കൊടുത്താൽ എനിക്കും കേസ് കൊടുക്കാം. എന്നെ ഞരമ്പ് രോഗി എന്ന് വിളിച്ചു. താൻ ചെയ്യാത്ത കാര്യം എനിക്കെതിരെ ആരോപിച്ചു എന്ന പരാതികൾ തനിക്കും കൊടുക്കാനാകുമെന്നും വ്ലോഗർ അനന്തു പറയുന്നു. അതേസമയം, ഓൺലൈൻ ബിസിനസിനെതിരെ വന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസം വൈകാരികമായാണ് ദിയ കൃഷ്ണ സംസാരിച്ചത്.
ഈ ബിസിനസ് കഷ്ടപ്പെട്ടാണുണ്ടാക്കിയത്. കുടുംബത്തിൽ ഒരാൾ പോലും എന്നെ സഹായിച്ചിട്ടില്ല. സഹായം ചോദിച്ചിട്ടില്ല. ഒറ്റയ്ക്കാണ് ഇവിടെ വരെ കൊണ്ടുവന്നത്. അശ്വിന്റെ മുന്നിൽ പോലും ഇരുന്ന് കരയാൻ താൽപര്യമില്ലാത്ത ആളാണ്. ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് കരയാൻ ഒട്ടും താൽപര്യമില്ല. ഇനിയും ഇത്തരം വീഡിയോ വന്നാൽ ഞാൻ നിയമപരമായി നീങ്ങും. ഉറങ്ങാൻ പോലും പറ്റുന്നില്ല, തനിക്ക് ബിപി പ്രശ്നമുണ്ടെന്നും പറഞ്ഞ ദിയ വീഡിയോയുടെ അവസാനം പൊട്ടിക്കരയുകയായിരുന്നു.