ചലച്ചിത്രമേളയിൽ വീണ്ടും സ്ക്രീനിങ് വേണമെന്ന് പറയുന്നവർ സിനിമ തീയേറ്ററിൽ വരുമ്പോൾ പണം മുടക്കി കാണണമെന്നും സംവിധായകൻ വി.കെ. പ്രകാശ്
ചലച്ചിത്രമേളകളെ വിമർശിക്കുകയല്ല വേണ്ടതെന്നും ചലച്ചിത്രമേളയിൽ വീണ്ടും സ്ക്രീനിങ് വേണമെന്ന് പറയുന്നവർ സിനിമ തീയേറ്ററിൽ വരുമ്പോൾ പണം മുടക്കി കാണണമെന്നും സംവിധായകൻ വി.കെ. പ്രകാശ്. മേളയെപ്പറ്റി വിമർശിക്കുന്ന സമയത്ത് ഈ സിനിമകളെല്ലാം കാണുകയും പഠിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് വി കെ പ്രകാശ്. ഒരുകാലത്ത് ഇദ്ദേഹം ഒരു വർഷത്തിൽ രണ്ടും മൂന്നും സിനിമകൾ ഒക്കെ സംവിധാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇദ്ദേഹം വളരെ സെലക്ടീവ് ആയിട്ടാണ് സിനിമകൾ ചെയ്യുന്നത്. മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സംഭാവന ചെയ്തിട്ടുള്ള സംവിധായകരിൽ ഒരാൾ കൂടിയാണ് വി കെ പ്രകാശ്
ചലച്ചിത്രമേളകളെ വിമർശിക്കുകയല്ല വേണ്ടതെന്നും ചലച്ചിത്രമേളയിൽ വീണ്ടും സ്ക്രീനിങ് വേണമെന്ന് പറയുന്നവർ സിനിമ തീയേറ്ററിൽ വരുമ്പോൾ പണം മുടക്കി കാണണമെന്നും സംവിധായകൻ വി.കെ. പ്രകാശ്. മേളയെപ്പറ്റി വിമർശിക്കുന്ന സമയത്ത് ഈ സിനിമകളെല്ലാം കാണുകയും പഠിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹംപ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങളൊക്കെ വന്നത് ഫിലിം സൊസൈറ്റി മൂവ്മെന്റിലൂടെയാണ്. ഞങ്ങളുടെ ചെറുപ്പകാലത്ത് ഒരു സിനിമ കാണണമെങ്കിൽ ഫിലിം സൊസൈറ്റി മൂവ്മെന്റിൽ പങ്കെടുക്കണമായിരുന്നു. എന്നാൽ ഇന്ന് പടിമുറ്റത്ത് ഇത്രയും വലിയ മേള സംഘടിപ്പിക്കുകയാണ്. ലോകത്തിലെ ക്ലാസിക് സിനിമകൾ കാണാൻ അവസരമുണ്ടാവുകയാണ്. ഇതിനെയെല്ലാം വിമർശിക്കുന്ന സമയത്ത് ഈ സിനിമകളെല്ലാം കാണുകയും പഠിക്കുകയുമാണ് വേണ്ടത്. ഇത്തരം വിമർശനങ്ങൾക്ക് ചെലവാക്കുന്ന സമയം ക്രിയേറ്റീവ് ആകാൻ ശ്രമിക്കുകയാണ് വേണ്ടത്.” അദ്ദേഹം പറഞ്ഞു.
“എല്ലാ സിനിമകൾക്കും രണ്ടോ മൂന്നോ സ്ക്രീനിംഗ് എന്ന് പ്ലാൻ ചെയ്യുമ്പോൾ, ഏതെങ്കിലും ഒരു സിനിമയുടെ സ്ക്രീനിംഗ് കൂട്ടണം എന്ന് പറയുന്നത് മറ്റ് സിനിമകളോട് കാണിക്കുന്ന വിവേചനമാണ്. അങ്ങനെ സിനിമയെ സ്നേഹിക്കുന്നവരാണെങ്കിൽ സിനിമ തീയേറ്ററിൽ വരുമ്പോൾ പണം മുടക്കി പോയി കാണുകയാണ് വേണ്ടത്. ഒരു മേള ഉണ്ടാക്കാനും നടത്താനും ഒരുപാട് പ്രയാസങ്ങളുണ്ട്. അത്തരം പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്. നമുക്ക് കിട്ടുന്ന മഹാഭാഗ്യമാണ് ചലച്ചിത്രമേള. ചലച്ചിത്രമേള ഇത്രയും സിനിമകൾ കാണാനുള്ള അവസരം ഉണ്ടാക്കി തരുകയാണ്. ബീന പോൾ അടക്കമുള്ളവർ നല്ല സിനിമയുടെ ക്രോസ് സെക്ഷൻ കാണിച്ചു തരുന്നില്ലേ.” അദ്ദേഹം ചോദിച്ചു.
ഇന്റർനാഷണൽ സിനിമ തിരഞ്ഞെടുക്കുന്ന ജൂറിയിൽ ചെയർമാനായിരുന്നു. 70 സിനിമകളിൽനിന്നാണ് പത്തോ പതിനഞ്ചോ സിനിമകൾ തിരഞ്ഞെടുക്കുന്നത്. അതിന് വേണ്ടി ചലച്ചിത്ര അക്കാദമി ചെലവാക്കുന്ന സമയവും കോർഡിനേറ്റ് ചെയ്യുന്നതുമൊന്നും ചെറിയ കാര്യമല്ല.