Social Media
പുതി ചിത്രങ്ങളുമായി വിസ്മയ മോഹൻലാൽ, എപ്പോഴാണ് സിനിമയിലേയ്ക്ക് എത്തുകയെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ
പുതി ചിത്രങ്ങളുമായി വിസ്മയ മോഹൻലാൽ, എപ്പോഴാണ് സിനിമയിലേയ്ക്ക് എത്തുകയെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. എന്നാൽ മലയാളികൾക്ക് അത്ര സുപരിചിതയല്ല വിസ്മയ.
വളരെ വിരളമായി ചില ഫങ്ഷനുകൾക്ക് കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമാണ് വിസ്മയ ക്യാമറ കണ്ണുകളിൽ ഉൾപ്പെട്ടിട്ടുള്ളത്. വിദേശത്താണ് വിസ്മയ പഠിച്ചതും ജീവിതം ചിലവഴിക്കുന്നതും. അച്ഛനെപ്പോലെ സകലകലവല്ലഭയായ വിസ്മയ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യം ചിത്രരചയും എഴുത്തും യാത്രകളുമാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടെ വിസ്മയ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. തന്റെ യാത്രാ വിശേഷങ്ങളും തന്റെ മനോഹര ചിത്രങ്ങളുമൊക്കെയാണ് വിസ്മയ പങ്കുവെയ്ക്കുന്നത്.
തന്റെ ഡ്രോയിങുകളും, കടൽ തീരത്തെ കാൽപ്പാടുകളും, പൂക്കളെ തലോടുന്നതും, തൊട്ടാവാടികളെ മയക്കുന്നതും, സൂര്യോദയവും, സൂര്യാസ്ഥമയവും, പാതി മറച്ചു വച്ച സ്വന്തം മുഖവുമൊക്കെയാണ് വിസ്മയയുടെ പുതിയ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിയ്ക്കുന്നത്. ഈ പോസ്റ്റുകൾ താര പുത്രിയുടെ ഫാൻസ് പേജുകളിലടക്കം വൈറലായിട്ടുണ്ട്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിസ്മയ ഇനി എന്നാണ് സിനിമയിലേയ്ക്ക് എത്തുന്നതെന്നാണ് ആരാധകരിൽ പലരും ചോദിക്കുന്നത്. വൈകാതെ തന്നെ വന്നേക്കുമെന്നും ചിലർ പറയുന്നു. എന്നാൽ തന്റെ മകന്റ ബോക്സ് എല്ലാം ക്ലോസ് ചെയ്ത് വെച്ച ശേഷമാണ് വിസ്മയ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്.
എഴുത്തുകാരിയായ വിസ്മയ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’എന്നൊരു കവിത സമാഹാരം എഴുതിയിട്ടുണ്ട്.’നക്ഷത്രധൂളികൾ’എന്നാണ് മലയാളം പതിപ്പിന്റെ പേര്. വിസ്മയ മാത്രമല്ല, സഹോദരൻ പ്രണവ് മോഹൻലാലും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. തന്റെ യാത്രകൾക്കിടെ വല്ലപ്പോഴുമാണ് പ്രണവ് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ അമ്മ സുചിത്രയുടെയും ആന്റിയുടെയും സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷിയായ സന്തോഷം പങ്കിട്ട് വിസ്മയ എത്തിയിരുന്നു. ബ്രിട്ടീഷ് പോപ്പ് ഗായകനായ റോഡ് സ്റ്റിവാർട്ടിന്റെ പെർഫോമൻസ് ആസ്വദിക്കുന്ന സുചിത്ര മോഹൻലാലിന്റെ വീഡിയോയാണ് വിസ്മയ പങ്കിട്ടത്. എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. എന്റെ അമ്മയ്ക്ക് ഇത് എത്രമാത്രം പ്രധാനമാണെന്ന് അമ്മയെ അറിയുന്നവർക്ക് അറിയാം എന്നാണ് അമ്മയുടെ ഫാൻഗേൾ മൊമന്റിന്റെ വീഡിയോ പങ്കിട്ട് വിസ്മയ കുറിച്ചത്.
അതേസമയം, സഹോദരൻ പ്രണവിനെ പോലെ ലളിത ജീവിതം ഇഷ്ടപ്പെട്ടുന്ന വ്യക്തിയാണ് വിസ്മയ എന്ന മായ. പ്രകൃതിയെ സ്‌നേഹിക്കുന്ന അതിനോടിണങ്ങി ജീവിക്കുന്ന വ്യക്തി കൂടിയാണ് മായ. സർവോപരി എഴുത്തുകാരിയെന്ന് പറഞ്ഞില്ലെങ്കിൽ പൂർണമാവില്ല. ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പേരിൽ വിസ്മയ ഒരു കവിതാസമാഹാരം എഴുതിയിരുന്നു. ഇംഗ്ലീഷിലെ പുസ്തകം നക്ഷത്രധൂളികൾ എന്ന പേരിൽ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.
നാട്ടിൽ കുടുംബം മുഴുവൻ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകപ്രകാശനം ചെയ്തത്. കോപ്പികളിൽ ഒരെണ്ണം കളിക്കൂട്ടുകാരൻ കൂടിയായ ചാലു ചേട്ടൻ എന്ന് വിളിക്കുന്ന ദുൽഖർ സൽമാന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് തായ്‌ലൻഡിൽ പോയി മോതായ് ചെയ്ത് ശരീരഭാരം കുറച്ച വിശേഷവും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു.