Social Media
അച്ഛനും അമ്മയ്ക്കുമൊപ്പം ക്രിസ്മസ് ആഘോഷമാക്കി വിസ്മയ; പ്രണവ് എവിടെയെന്ന് ആരാധകർ; വൈറലായി സെൽഫി
അച്ഛനും അമ്മയ്ക്കുമൊപ്പം ക്രിസ്മസ് ആഘോഷമാക്കി വിസ്മയ; പ്രണവ് എവിടെയെന്ന് ആരാധകർ; വൈറലായി സെൽഫി
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. അദ്ദേഹത്തോടുള്ളത് പോലെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അവരുടെ വിശേഷങ്ങളും വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ താരപുത്രി വിസ്മയ മോഹൻലാൽ പങ്കിട്ട കുടുംബ ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛനേയും അമ്മയേയും ചേർത്തുപിടിച്ച് നിൽക്കുന്ന ഒരു സെൽഫി ചിത്രമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിസ്മയ പങ്കുവെച്ചത്. മോഹൻലാലാണ് സെൽഫി പകർത്തിയിരിക്കുന്നത്. ഒരു മാളിനുള്ളിൽ നിന്നും പകർത്തിയതാണ് സെൽഫി. മൂന്ന് പേരുടെയും പിറകിലായി വലിയൊരു ക്രിസ്മസ് ട്രീയും കാണാം.
അടുത്തിടെ നടത്തിയ ഏതെങ്കിലും യാത്രയ്ക്കിടയിൽ പകർത്തിയതാകാം സെൽഫിയെന്നാണ് ആരാധകർ കരുതുന്നത്. പക്ഷെ ഇത്തവണയും കുടുംബചിത്രത്തിൽ പ്രണവ് ഇല്ലാത്തത് ആരാധകരെ നിരാശരാക്കുന്നു. അവസാനമായി കുടുംബസമേതം മോഹൻലാൽ ചിത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത് നടന്റെ അമ്മയുടെ പിറന്നാൾ ദിനത്തിലായിരുന്നു. അന്ന് പക്ഷെ വിസ്മയ ആഘോഷത്തിന് എത്തിയിരുന്നില്ല.
പ്രണവ് മാത്രമാണ് അച്ഛനും അമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്ത് വന്ന് ആഘോഷത്തിൽ പങ്കെടുത്തത്. അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന പ്രണവിന്റെ ഫോട്ടോകൾ അന്ന് വൈറലായിരുന്നു. ഒരാഴ്ച മുമ്പ് ബറോസ് കാണാൻ ചെന്നൈയിൽ സുചിത്രയ്ക്കൊപ്പം പ്രണവും വിസ്മയയും എത്തിയിരുന്നു. അന്ന് മോഹൻലാൽ മറ്റ് തിരക്കുകളിലായിരുന്നു. ബറോസിൽ പ്രണവും സംവിധാന സഹായിയായി ഏറെനാൾ പ്രവർത്തിച്ചിരുന്നു.
ഇപ്പോഴിതാ, മാതാപിതാക്കൾക്കൊപ്പമുള്ള വിസ്മയയുടെ ചിത്രങ്ങൾ പുറത്ത് വന്നതോടെ പ്രണവ് എവിടെ എന്നുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തിയിരിക്കുകയാണ്. ഏറെക്കാലമായി പ്രണവ് സ്പെയിനിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് നാട്ടിൽ എത്തിയത്. വർഷങ്ങൾക്കുശേഷം സിനിമ ചെയ്ത് പൂർത്തിയാക്കിയശേഷമാണ് പ്രണവ് വീണ്ടും തന്റെ ഇഷ്ടങ്ങൾക്ക് പിന്നാലെ പോയത്.
എത്ര തന്നെ സിനിമാ തിരക്കുകൾ വന്നാലും വർഷത്തിൽ ഒരിക്കൽ നിർബന്ധമായും കുടുംബസമേതം യാത്ര നടത്താൻ മോഹൻലാൽ ശ്രമിക്കാറുണ്ട്. അത്തരം ഏതെങ്കിലും യാത്രയിൽ പകർത്തിയ ചിത്രമായിരിക്കാം വിസ്മയ പങ്കിട്ടതെന്നാണ് പ്രേക്ഷ അനുമാനം. സമൂഹമാധ്യമങ്ങളിൽ ആക്ടീവായ വിസ്മയ തന്റെ എഴുത്തുകൾ, വരകൾ, വളർത്തുമൃഗങ്ങൾ, യാത്രകൾ, ഭക്ഷണങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പങ്കുവെയ്ക്കാരുണ്ട്.
എന്നാൽ വളരെ വിരളമായി മാത്രമേ സ്വന്തം ചിത്രങ്ങളും അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിസ്മയ പങ്കിടാറുള്ളൂ. ഒന്നും അടിച്ചേൽപ്പിക്കാതെ മക്കളുടെ അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കാനാണ് സുചിത്രയും മോഹൻലാലും അനുവദിച്ചിരിക്കുന്നത്. ഫ്രീഡം ദുരുപയോഗം ചെയ്യാത്തവരാണ് തന്റെ മക്കളെന്ന് അടുത്തിടെയും ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു.
എഴുത്തിൽ താൽപര്യമുള്ള വിസ്മയ ഇതിനോടകം കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. പ്രണവും ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. കൂടാതെ ഒരു പുതിയ സിനിമയിൽ ജോയിൽ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. തെലുങ്ക് സിനിമയിലേയ്ക്കാണ് പ്രണവിന്റെ അരങ്ങേറ്റമെന്നാണ് വിവരം.
‘ജനത ഗാരേജ്’, ‘ദേവരാ’ എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെയാണ് നടൻ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
