ആരാണ് വസിം അഹമ്മദ് കശ്മീരി ? ചോദ്യങ്ങൾ ബാക്കിയാക്കി ആകാംക്ഷ ഉണർത്തുന്ന പുതിയ ട്രെയ്‌ലറുമായി വിശ്വരൂപം 2 !!!
ഉലക നായകൻ കമൽ ഹാസന്റെ വിശ്വരൂപം 2 റിലീസിന് തയ്യാറെടുക്കുകയാണ്. ആകാംക്ഷ ഉണർത്തിയ ആദ്യ ട്രെയിലറിന് പിന്നാലെ അടുത്ത ട്രെയ്ലറും പുറത്തു വിട്ടിരിക്കുകയാണ് കമൽ ഹാസൻ. ഒരു മിനിറ്റ് നീണ്ട ട്രെയിലറിൽ ഏറിയ ഭാഗവും സ്ഫോടനാത്മക രംഗങ്ങളാണ്.
വസീം അഹമ്മദ് കാശ്മീരി എന്ന കമൽ ഹാസന്റെ കഥാപാത്രം രാജ്യദ്രോഹ കുറ്റം ചുമത്തി അറെസ്റ്റിലാകുന്നതാണ് ട്രെയിലറിൽ കാണിക്കുന്നത്. അതിനെ തുടർന്ന് വാസിം അഹമ്മദിന്റെ പൂർവ കാലത്തിലൂടെയും ഇപ്പോളത്തെ സംഭവങ്ങളിലൂടെയും ട്രെയ്‌ലർ സഞ്ചരിക്കുന്നു.
ഒന്നാം ഭാഗം പോലെ തന്നെ ആഗോള ഭീകരത ആണ് വിശ്വരൂപം 2 വിന്റേയും ഇതിവൃത്തം. കമലഹാസൻ സംവിധാനം ചെയ്ത വിശ്വരൂപം 2 എന്ന ചിത്രത്തിൽ പൂജ കുമാർ, ആന്ദ്രേ ജമീർ, ശേഖർ കപൂർ, രാഹുൽ ബോസ്, ജയ്ദീപ് അഹ്ലാവത് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, ആസ്കാർ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് ഗീബ്രാനാണ് സംഗീതം നൽകുന്നത്. മറ്റു ചിത്രങ്ങളൊന്നുമില്ലാതെ മത്സരമില്ലാതെയാണ് ഓഗസ്റ്റ് 10 നു ‘വിശ്വരൂപം 2’ റിലീസ് ചെയ്യപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
കവി പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. പത്തനംതിട്ട...
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള...