Malayalam
ഒരു ദിവസം യാഥാര്‍ത്ഥ്യം നിങ്ങള്‍ സ്വപ്‌നം കണ്ടതിനെക്കാള്‍ മികച്ചതായിരിയ്ക്കും; വിഷ്ണുവിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു
ഒരു ദിവസം യാഥാര്‍ത്ഥ്യം നിങ്ങള്‍ സ്വപ്‌നം കണ്ടതിനെക്കാള്‍ മികച്ചതായിരിയ്ക്കും; വിഷ്ണുവിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു
മിനിസ്ക്രീൻ താരം അനുശ്രീയും താരത്തിന്റെ ദാമ്പത്യ ജീവിതവും തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറയുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിനെ വിവാഹം ചെയ്തത് . എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അനുശ്രീയും ഭര്‍ത്താവും പിരിഞ്ഞുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിവാഹം തനിക്ക് പറ്റിയ അബദ്ധമാണെന്നാണ് അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുശ്രീ പറഞ്ഞത്.
തന്റെ യൂട്യൂബ് ചാനലിലൂടെയും അഭിമുഖങ്ങളിലും ഭര്‍ത്താവുമായുള്ള പിണക്കത്തിന്റെ കാരണം അനുശ്രീ വിശദീകരിച്ചു. എന്നാല്‍ ഒരിടത്ത് പോലും തന്റെ ഭാഗം വിഷ്ണു തുറന്ന് പറഞ്ഞില്ല. ഇപ്പോഴിതാ വിഷ്ണു പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാവുന്നത്.
വേര്‍പിരിയുന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ആദ്യമായി വിഷ്ണു പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാവുന്നത്. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രമാണ് വിഷ്ണു പങ്കുവച്ചിരിയ്ക്കുന്നത്. ‘ഒരു ദിവസം യാഥാര്‍ത്ഥ്യം നിങ്ങള്‍ സ്വപ്‌നം കണ്ടതിനെക്കാള്‍ മികച്ചതായിരിയ്ക്കും’ എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. കൈയ്യടിച്ചും സ്‌നേഹം അറിയിച്ചും കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് വിഷ്ണു. എന്നാല്‍ അനുശ്രീയുമായുള്ള പ്രശ്‌നത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റും വിഷ്ണു പങ്കുവച്ചിട്ടില്ല. അതേ സമയം ഇന്‍സ്റ്റഗ്രാം സ്റ്റോറി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ജോലിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഏതെങ്കിലും മനോഹരമായ പാട്ടിന്റെ ബാക്ക് ഗ്രൗണ്ടോടു കൂടെയാണ് പങ്കുവയ്ക്കാറുള്ളത്.
അതേ സമയം അനുശ്രീയ്ക്ക് ഒപ്പമുണ്ടായിരുന്ന ചിത്രങ്ങള്‍ എല്ലാം വിഷ്ണു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ഡിലീറ്റ് ചെയ്തു. വിവാഹത്തിന്റെയും വളകാപ്പിന്റെയും, കപ്പിള്‍ ടാറ്റും അടിച്ചതിന്റെയും ഒക്കെ വീഡിയോസും ഫോട്ടോയും വിഷ്ണുവിന്റെ പേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് എല്ലാം താരം ഡിലീറ്റ് ചെയ്ത് ഒഴിവാക്കി. വെറും ഏഴ് പോസ്റ്റുകള്‍ മാത്രമാണ് അവശേഷിയ്ക്കുന്നത്.
അതേ സമയം അനുശ്രീ ഇപ്പോള്‍ മകനൊപ്പം ദുബായിലാണ്. അമ്മയുടെ സഹോദരിയെ കാണാനും, അവിടെ കുറച്ച് ദിവസം ചെലവഴിക്കാനും അമ്മയ്ക്കും മകനും ഒപ്പം ദുബായിലേക്ക് പോകുന്നു എന്ന് യൂട്യൂബിലൂടെ അറിയിച്ചത് അനുശ്രീ തന്നെയാണ്. വ്യാപകമായ നെഗറ്റീവ് കമന്റുകള്‍ ആ വീഡിയോയ്ക്ക് താഴെയും വന്നിരുന്നു.