Actor
വിശാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേയ്ക്ക് ലോറി ഇടിച്ചു കയറി; തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി
വിശാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേയ്ക്ക് ലോറി ഇടിച്ചു കയറി; തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി
വിശാല്‍ നായകനായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വലിയൊരു അപകടം തലനാരിഴയ്ക്ക് ഒഴിവായതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. ‘മാര്‍ക്ക് ആന്റണി’യിലെ നിര്‍ണായകമായ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ നിയന്ത്രണംവിട്ട ലോറി സെറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിശാല്‍ നായകനാകുന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പിന്നീട് അറിയിച്ചു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിവരം അറിയിച്ച വിശാല്‍ ദൈവത്തിന് നന്ദി പറയുന്നതായും വ്യക്തമാക്കി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന മാര്‍ക്ക് ആന്റണിയില്‍ എസ് ജെ സൂര്യ, സുനില്‍ എന്നിവരും അഭിനയിക്കുന്നു.
അഭിനന്ദന്‍ രാമാനുജന്‍ ആണ് ‘മാര്‍ക്ക് ആന്റണി’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉമേഷ് രാജ്കുമാറാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. കനല്‍ കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. എസ് വിനോദ് കുമാറാണ് നിര്‍മാണം.
വിശാല്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ലാത്തി’യാണ്. എ വിനോദ്!കുമാര്‍ ആണ് ‘ലാത്തി’ എന്ന ചിത്രം സംവിധാനം ചെയ്!തിരിക്കുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്!നര്‍ ആയിട്ടാണ് ചിത്രം എത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിച്ചിരിക്കുന്നത്.
ബാലസുബ്രഹ്മണ്യന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. തിരക്കഥ എഴുതിയിരുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. എന്‍ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് നിര്‍മാണം. ബാല ഗോപി എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആയ ചിത്രത്തിന്റെ സംഗീത സംവിധാനം യുവ ശങ്കര്‍ രാജയായിരുന്നു.
