Automobile
ഒരു കാലത്ത് വിരാട് കോഹ്‌ലിയുടെ ജീവനായിരുന്ന ഔഡി R8 ന്റെ ഇപ്പോളത്തെ ദയനീയ അവസ്ഥ !
ഒരു കാലത്ത് വിരാട് കോഹ്‌ലിയുടെ ജീവനായിരുന്ന ഔഡി R8 ന്റെ ഇപ്പോളത്തെ ദയനീയ അവസ്ഥ !
By
ക്രിക്കറ്റ് താരങ്ങളുടെയും സിനിമ താരങ്ങളുടെയും പ്രധാന ഹോബിയാണ് വാഹനങ്ങൾ വാങ്ങി കൂട്ടുന്നത്. ഏതു പുതിയ വാഹനം നിരത്തിലിറങ്ങിയാലും അത് സ്വന്തമാക്കാൻ ഇവർ ശ്രമിക്കാറുണ്ട് .
അത്തരത്തിൽ വാഹ കമ്പം കൊണ്ട് താരമായ ആളാണ് വിരാട് കോഹ്ലി. വിരാട് കോഹ്‌ലിയുടെ ഗാരേജിൽ ഉള്ള കാര് ശേഖരം കണ്ടു കണ്ണ് തള്ളിയവരാണ് ഏറിയ പങ്കും.
തന്റെ ഗ്യാരേജിലെ കാര്‍ ശേഖരം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ലോകത്തിന് മുന്നില്‍ പങ്ക് വച്ചിട്ടണ്ട് കോഹ്‌ലി. ഔഡി കാര്‍ കമ്പനിയുടെ അംബാസഡര്‍ ആയതുകൊണ്ട് തന്നെ കോഹ്‌ലിയുടെ കാര്‍ ശേഖരത്തിലേറെയും കാണാനാവുക ഔഡിയുടെ കാറുകള്‍ തന്നെയാണ്.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കോഹ്‌ലിയുടെ ഈ കാര്‍ പ്രേമം. വളരെ മുമ്പ് കോഹ്‌ലി സ്വന്തമാക്കിയ സ്‌പോര്‍ട്‌സ് കാറുകളില്‍ ഒന്നാണ് വൈറ്റ് നിറമുള്ള ഔഡി R8. എന്നാല്‍ ഈ കാറിന്റെ അവസ്ഥ കണ്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോവും. പൊടിയും ചെളിയും പുരണ്ട് ഉപയോഗശൂന്യമായ ഔഡി R8 -ന്റെ ചിത്രമാണ് താഴെ നല്‍കിയിരിക്കുന്നത്. കാറിപ്പോള്‍ മുംബൈ പോലീസ് സ്‌റ്റേഷനിലാണുള്ളത്.
2012 മോഡലായ ഈ വൈറ്റ് ഔഡി R8 V10 ഒരു ബ്രോക്കര്‍ മുഖാന്തരം കോഹ്‌ലി വിറ്റതാണ്. സാഗര്‍ താക്കര്‍ എന്നയാളാണ് വിരാട് കോഹ്‌ലിയുടെ ഈ കാര്‍ വാങ്ങിയത്. പിന്നീട് കോള്‍ സെന്റര്‍ അഴിമതിക്കേസില്‍ സാഗര്‍ ഒളിവില്‍ പോയതോടെ ഈ കാര്‍ പോലീസ് പിടിച്ചെടുക്കുകയായിരുന്നു.
2.5 കോടിയോളം വരുന്ന കാര്‍ 60 ലക്ഷം രൂപയ്ക്കാണ് സാഗര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏതായാലും ചിത്രത്തില്‍ കാണുന്നതിനെക്കാളും കൂടുതല്‍ കേടുപാടുകള്‍ കാറിന് സംഭവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി ഈ അവസ്ഥയിലാണ് കാര്‍ ഉള്ളത്. R8 പോലൊരു കാര്‍ ഇങ്ങനെ കിടക്കുന്നത് ഏതൊരു വാഹനപ്രേമിക്കും സഹിക്കാവുന്നതിനപ്പുറമായിരിക്കും.
ഔഡി R8 കാറുമായി വിരാട് കോഹ്‌ലി യാത്ര ചെയ്യുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും മുമ്പ് പുറത്തു വന്നിട്ടുണ്ടായിരുന്നു. താന്‍ ആഢംബര കാറുകളുടെയും സ്‌പോര്‍ട്‌സ് കാറുകളുടെയും വലിയ ആരാധകനാണെന്ന് കോഹ്‌ലി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഗ്യാരേജില്‍ ഒരുപിടി നല്ല കാറുകളാണുള്ളത്. ഔഡിയുടെ തന്നെ RS5, RS6, A8 L, R8 V10 LMX, Q7 എന്നീ മോഡലുകളാണ് ഇക്കൂട്ടത്തിലുള്ളത്. ബെന്റ്‌ലി കോണ്ടിനന്റല്‍ ജിടിയും റേഞ്ച് റോവര്‍ വോഗും ആണ് കോഹ്‌ലിയുടെ കാര്‍ ശേഖരത്തിലെ മറ്റു പ്രമുഖര്‍.
കടപ്പാട് – drivespark.com
virat kohli’s r8 car
