Connect with us

അത് വെറുമൊരു മഞ്ഞ കുർത്തയല്ല ..96 ലെ ജാനുവിന്റെ കുർത്തക്ക് പിന്നിൽ !!!

Malayalam Breaking News

അത് വെറുമൊരു മഞ്ഞ കുർത്തയല്ല ..96 ലെ ജാനുവിന്റെ കുർത്തക്ക് പിന്നിൽ !!!

അത് വെറുമൊരു മഞ്ഞ കുർത്തയല്ല ..96 ലെ ജാനുവിന്റെ കുർത്തക്ക് പിന്നിൽ !!!

അത് വെറുമൊരു മഞ്ഞ കുർത്തയല്ല ..96 ലെ ജാനുവിന്റെ കുർത്തക്ക് പിന്നിൽ !!!

എല്ലാ പ്രേക്ഷകരും നെഞ്ചോട് ചേർത്ത സിനിമയായിരുന്നു 96 . സ്കൂൾ കല പ്രണയവും അതിന്റെ നഷ്ടങ്ങളും പവിത്രതയുമൊക്കെ പങ്കു വച്ച ചിത്രം മനസിലൊരു വിങ്ങൽ മാത്രമല്ല ബാക്കിയാക്കിയത്. ജാനുവിന്റെ മഞ്ഞ കുർത്തയും കൂടിയാണ്. 96 കണ്ട ആരും തൃഷയുടെ ആ വേഷം മറക്കില്ല. ആ കുർത്തക്ക് പിന്നിലെ കഥ പറയുകയാണ് കോസ്റ്യൂം ഡിസൈൻ ചെയ്ത ശുഭശ്രീ .

96 ആ കോസ്റ്റ്യൂം ഇത്രയേറെ ശ്രദ്ധ നേടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് 96ന്റെ കോസ്റ്റ്യൂം ഡിസൈനറായ ശുഭശ്രീ കാര്‍ത്തിക് വിജയ് പറയുന്നത്. ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ട്രെന്‍ഡ് ആയി മാറിയ ആ മഞ്ഞ കുര്‍ത്തയുടെ കഥ പറയുകയാണ് ശുഭശ്രീ. മഞ്ഞ ഒരു ഹാപ്പി കളര്‍ ആയതു കൊണ്ടാണ് ഞാനത് തിരഞ്ഞെടുത്തത്. ആ കുര്‍ത്ത തൃഷയുടെ മുഖത്തിന് കൂടുതല്‍ തെളിച്ചം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും രാത്രിസീനുകളില്‍ തിളക്കത്തോടെ നില്‍ക്കുകയാണ് ആ കോസ്റ്റ്യൂം. നായികയ്ക്ക് സിമ്പിള്‍ ആയ ഡ്രസ്സ് മതി എന്നായിരുന്നു പ്രേമിന്റെ നിര്‍ദ്ദേശം. പക്ഷേ അവര്‍ ഒരു എന്‍.ആര്‍.ഐ ആയതു കൊണ്ട് തന്നെ ബ്രാന്‍ഡഡ് ആയ വസ്ത്രം ആയിരിക്കണമെന്നും ശ്രദ്ധിച്ചിരുന്നു. ഈ കുര്‍ത്ത എന്നല്ല ജാനു എന്തണിഞ്ഞാലും അത് പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു, കാരണം ജാനുവിനെ അവര്‍ അത്രമാത്രം സ്നേഹിക്കുന്നു, ശുഭശ്രീ പറയുന്നു.

അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗ് പൂര്‍ത്തിയാക്കിയ ശുഭശ്രീയുടെ ആദ്യ ചിത്രമാണ് 96. സംവിധായകന്‍ സി പ്രേംകുമാറുമായുള്ള സൗഹൃദമാണ് ശുഭശ്രീയെ 96 ലേക്ക് എത്തിച്ചത്. കുര്‍ത്തയ്ക്കൊപ്പം ആങ്കിള്‍ ലെങ്ങ്ത്ത് ജീന്‍സും ബ്ലൂ- ബെയ്ജ് കളര്‍ കോമ്പിനേഷനിലുള്ള സില്‍ക്ക് സ്റ്റോളും ധരിച്ച് അതീവ സുന്ദരിയായിട്ടാണ് തൃഷ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. റാമും ജാനുവും പിരിയുമ്പോള്‍ ആ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായ് റാം എടുത്തു സൂക്ഷിക്കുന്നതും ആ മഞ്ഞ കുര്‍ത്തയാണ്.

viral yellow kurthi of thrisha in 96

More in Malayalam Breaking News

Trending

Recent

To Top