Connect with us

മരണത്തിൽ ദുരൂഹത; അന്വേഷണം വേണമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ !!

Malayalam Breaking News

മരണത്തിൽ ദുരൂഹത; അന്വേഷണം വേണമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ !!

മരണത്തിൽ ദുരൂഹത; അന്വേഷണം വേണമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ !!

മരണത്തിൽ ദുരൂഹത; അന്വേഷണം വേണമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ !!

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം. ബാലഭാസ്‌കറും കുടുംബവും ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് തന്നെ മകൾ തേജസ്വിനി തൽക്ഷണം മരിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മി ഏറെ ചികിത്സകൾക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്നു.

ബാലഭാസ്കറിന്റെ അച്ഛൻ സി.കെ ഉണ്ണിയാണ് ഇപ്പോൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് സി.കെ.ഉണ്ണി സംസ്ഥാന മുഖ്യമന്ത്രിക്കും ഡിജിപി ലോക്‌നാഥ് ബെഹറക്കും കത്ത് നൽകി. ബാലഭാസ്‌കറും കുടുംബവും അത്യാവശ്യമായി എന്ത് കൊണ്ട് തിരുവനന്തപുരത്തേക്ക് വന്നുവെന്ന് അന്വേഷിക്കണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അപകടത്തിൽ കാർ ഡ്രൈവർ അർജുനും ഗുരുതര പരുക്കേറ്റിരുന്നു. എന്നാൽ, ബോധം തെളിഞ്ഞപ്പോൾ താൻ ആയിരുന്നില്ല ബാലഭാസ്‌കർ തന്നെയായിരുന്നു കാർ ഓടിച്ചിരുന്നതെന്ന് അർജുൻ പൊലീസിന് മൊഴി നൽകി. ദിവസങ്ങൾക്ക് ശേഷം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മി അർജുനെതിരെ മൊഴി നൽകി. അപകടസമയത്ത് ബാലഭാസ്‌കറും മകളും കാറിന്റെ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നെന്നും അർജുൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നും ലക്ഷ്‌മി മൊഴി നൽകി.

Violinist Balabhaskar’s father demand investigation

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top