Connect with us

യാത്രയ്ക്കിടെ മലയാളം ബിഗ്‌ബോസ് താരത്തിന് നേരെ പീഡനശ്രമം;കൂടുതൽ ദൃശ്യങ്ങൾ പുറത്ത്!

Malayalam

യാത്രയ്ക്കിടെ മലയാളം ബിഗ്‌ബോസ് താരത്തിന് നേരെ പീഡനശ്രമം;കൂടുതൽ ദൃശ്യങ്ങൾ പുറത്ത്!

യാത്രയ്ക്കിടെ മലയാളം ബിഗ്‌ബോസ് താരത്തിന് നേരെ പീഡനശ്രമം;കൂടുതൽ ദൃശ്യങ്ങൾ പുറത്ത്!

യാത്രക്കിടെ ബിഗ്‌ബോസ് താരത്തിന് നേരെ നടന്ന പീഡന ശ്രമം .വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പോയ കൊല്ലം സ്വദേശിനിയായ മോഡലും ആക്ടിവിസ്റ്റുമായ യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്.യുവതി മലയാളം ബിഗ്‌ബോസ് ഒന്നാം സീസണിൽ മത്സരാർത്ഥിയായിരുന്നു പീഡനത്തിന് ഇരയായത്.അതിക്രമം ശ്രദ്ധയില്‍പെട്ട യുവതി ഉടന്‍ തന്നെ യുവാവിനെ കൈയോടെ പിടികൂടുകയായിരുന്നു. ഫേസ്‌ബുക്കിലൂടെ ലൈവുമിട്ട് താരം യുവാവിനെ കുടുക്കുകയായിരുന്നു. ഇതിനിടെ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് തടിയൂരാന്‍ യുവാവ് ശ്രമിച്ചെങ്കിലും യുവതി പിന്മാറാൻ തയ്യാറായില്ല.

ഫേസ്ബുക്ക് ലൈവിൽ യുവതിയെത്തിയതോടെ ബെർത്തിൽ ഉറക്കംനടിച്ച് കിടന്ന യുവാവിനെ കയ്യോടെ പൊക്കുകയായിരുന്നു. മുഖം മറച്ച് കിടന്ന മുനവ്വറിനെ എഴുന്നേൽക്കാൻ പറഞ്ഞ് ആക്രോശിക്കുന്നത് വ്യക്തമാണ്. നീ എഴുന്നേറ്റില്ലെങ്കിൽ നിന്റെ വിധിയാണ്, നീ എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ പണി ചെയ്തതെന്ന് എനിക്കറിയണമെന്ന് മോഡൽ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. നിന്നെ കയ്യോടെ പിടിച്ചതല്ലേടാ പന്നി… വീഡിയോ എടുക്കരുതെന്നോ? നീയും തീർന്നു, നിന്റെ ജീവിതവും തീർന്നു.. നീ എഴുന്നേറ്റോ.. നിനക്ക് ആളുമാറിയെന്ന് പൊട്ടിത്തെറിച്ച് പറഞ്ഞതോടെ ഇവാവ് പതറുന്നത് ദൃശ്യങ്ങളിൽ വ്യക്തം.

നിനക്ക് ഇത്രയും കഴപ്പാണോടാ എന്ന് പറഞ്ഞ് മോഡൽ യുവാവിനെ തള്ളുകയും ചെയ്യുന്നുണ്ട്. ഈ സമയമെല്ലാം താൻ ഒന്നും ചെയ്തിട്ടില്ലെന്ന് മുഖം മറച്ച് യുവാവ് പ്രതികരിക്കുന്നുണ്ട്. തൊട്ടുപിന്നാലെ ഡ്രൈവിങ് സീറ്റിലേയ്ക്ക് നടന്നടുത്ത മോഡൽ തനിക്ക് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് വിവരിക്കുന്നതും കാണാം. ഉടൻ തന്നെ പ്രശ്നത്തിൽ ഇടപെട്ട ഇവർ യുവതിയുടെ നിര്‍ദ്ദേശ പ്രകാരം ബസ് കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ യുവതി ബഹളം വച്ചതോടെ സഹയാത്രകര്‍ ഇയാളെ കൈകാര്യം ചെയ്യാനും ശ്രമിച്ചു. ഒരു പരിപാടിക്കായി പോകുന്നതിനിടെ ക്ഷീണം കാരണം മയങ്ങിയ തന്റെ വസ്ത്രത്തിനുള്ളിലേയ്ക്ക് കൈവച്ച് യുവാവ് തടവുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ഇയാളെ പിടിച്ചതെന്ന് യുവതി പറയുന്നു. ആദ്യം സ്വപ്നം കാണുന്നതാകുമെന്ന് കരുതി കണ്ണുതുറന്നെങ്കിലും തനിക്ക് ഒന്നും മനസ്സിലായില്ലെന്ന് യുവതി പറയുന്നു. ഇതോടെ ഉറക്കം നടിച്ച് കിടന്നതോടെ ഇയാൾ വീണ്ടും ഇത് തുടരുകയായിരുന്നു. കയ്യോടെ പിടികൂടിയിട്ടും കുറ്റം സമ്മതിക്കാതെ ഓപ്പോസിറ്റ് വീണ്ടും ഉറക്കം തുടർന്ന യുവാവിന് ഫേസ്ബുക്ക് ലൈവിൽ എട്ടിന്റെ പണി തന്നെ യുവതി നൽകുകയായിരുന്നു.

തനിക്ക് കൈകാര്യം ചെയ്യാൻ അറിയാമെങ്കിലും, അത് ചെയ്യേണ്ട അധികൃതർ തന്നെ ചെയ്യട്ടെ എന്ന് യുവതി ലൈവിൽ പറയുന്നു. ഇടയ്ക്ക് പ്രതികരിക്കുന്ന യുവാവിനോട് വീണ്ടും കയർക്കുന്ന യുവതി, നിന്റെ വീട്ടുകാരും, പെങ്ങളും ബന്ധുക്കളും ഇത് കാണണം എന്ന് പറയുന്നുണ്ട്. തന്നെ ഇറക്കിവിടണമെന്ന് പറഞ്ഞ് ഇയാൾ യാചിക്കുന്നതും കേൾക്കാം. കോട്ടക്കല്‍ പൊലീസില്‍ യുവതി പരാതി എഴുതി നല്‍കുകയായിരുന്നു. ഇതോടെ മുനവറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാരി സമയോചിതമായി പ്രതികരിച്ചതു കൊണ്ടാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. തനിക്കെതിരെ അതിക്രമം ഉണ്ടായപ്പോള്‍ തന്നെ ബസ് ജീവനക്കാരും പൊലീസും സഹകരിച്ചതായി യുവതി വ്യക്തമാക്കി.

violence against bigboss contestant

More in Malayalam

Trending

Recent

To Top