Malayalam
വിഷുദിനത്തില്‍ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സാന്ത്വനമേകി താര ദമ്പതികൾ
വിഷുദിനത്തില്‍ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സാന്ത്വനമേകി താര ദമ്പതികൾ
Published on
വിഷു ദിനത്തിൽ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സ്വാന്തനവുമായി നടന്‍ വിനു മോഹനും ഭാര്യ വിദ്യയും. കോട്ടയം നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുകയായിരുന്നു. മുരുകന്റെ നേതൃത്വത്തിലുള്ള തെരുവോരം പ്രവര്‍ത്തകരുടെ സഹകരണത്തോടെയായിരുന്നു താര ദമ്പതികളുടെ സേവനം
ജഡക്കെട്ടിയ മുടിയും മുഷിഞ്ഞ വേഷവും ഒരു മുറി ബീഡിയുമായി അലഞ്ഞ പ്രമോദിന്റെ വിഷുദിനത്തിലെ ഈ രൂപമാറ്റം അപ്രതീക്ഷിതമായിരുന്നു. പ്രമോദിനെ പോലെ തെരുവില്‍ അലഞ്ഞ ഇരുപതിലേറെ പേരെയാണ് വിനു മോഹനും കൂട്ടരും കണ്ടെത്തിയത്. മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്‍കി, അവരെ പുതിയ മനുഷ്യരാക്കി.
തെരുവോരം പ്രവര്‍ത്തകരുടെ സഹായത്തോടെ വിവിധ ജില്ലകളില്‍ നിന്ന് മുന്നൂറിലേറെ പേരെയാണ് സുരക്ഷിത ഇടങ്ങളിലെത്തിച്ചത്
vinu mohan
Continue Reading
You may also like...
Related Topics:vinu mohan
