Malayalam Breaking News
വീണ്ടും കല്യാണം കഴിച്ച വിനോദ് കോവൂരിനു ആശംസകൾ അറിയിച്ച് സുരഭി ലക്ഷ്മി !!
വീണ്ടും കല്യാണം കഴിച്ച വിനോദ് കോവൂരിനു ആശംസകൾ അറിയിച്ച് സുരഭി ലക്ഷ്മി !!
By
വീണ്ടും കല്യാണം കഴിച്ച വിനോദ് കോവൂരിനു ആശംസകൾ അറിയിച്ച് സുരഭി ലക്ഷ്മി !!
എം 80 മൂസയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപെട്ടവരായി മാറിയവരാണ് സുരഭി ലക്ഷ്മിയും വിനോദ് കോവൂരും. ഇരുവരുടെയും ജോഡി ഹിറ്റായതോടെ മ്യൂസിക്കലിയിലും , ഡബ്‌സ്മാഷിലും തരംഗമായി .ഇപ്പോള്‍ എം.80യിലെ പാത്തുവിന്റെ മൂസാക്ക വീണ്ടും വിവാഹിതനായ വിവരം അറിയിച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി.
സ്വന്തം ഭാര്യയെ തന്നെയാണ് 18-ാം വിവാഹ വാര്‍ഷികദിനത്തില്‍ വിനോദ് വീണ്ടും വിവാഹം ചെയ്തിരിക്കുന്നത്. ഗുരുവായൂരില്‍വച്ച് താലി കെട്ടണമെന്ന അതിയായ മോഹത്തിന്റെ പുറത്താണ് ഇരുവരും വീണ്ടും വിവാഹിതരായതെന്നും സുരഭി പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
സുരഭിയുടെ കുറിപ്പ്
പ്രിയ സുഹൃത്ത് വിനോദ് കോവൂര്‍ ( ഞമ്മളെ സ്വന്തം മൂസക്കായി ) സ്വന്തം ഭാര്യ ദേവൂനെ 18 വര്‍ഷം തികയുന്ന ഈ വിവാഹ വാര്‍ഷിക ദിനത്തില്‍ പിന്നേം കല്ല്യാണം കഴിച്ചു. ഏറെ നാളായി രണ്ടാളും മനസില്‍ സൂക്ഷിച്ച ആഗ്രഹമായിരുന്നു ഗുരുവായൂരില്‍നിന്നും താലികെട്ടുക എന്നത്.ഇന്ന് അത് നടുന്നു. ദേവുന്റെ പിറന്നാള്‍ കൂടയാണ് ഇന്ന്. ഇത് ദേവൂനുള്ള പിറന്നാള്‍ സമ്മാനം ആണെന്നാണ് വിനോദേട്ടന്‍ പറയുന്നത്.
‘മൂസക്കായി പോയി വേറാരെയും കിട്ടാത്തത് ഞമ്മളെ ഭാഗ്യം’ വല്ലാത്ത പഹയന്‍ തന്നെ.”
എന്ന് സ്വന്തം പാത്തു
vinod kovoor married his wife again