Connect with us

ചില രാത്രികളിൽ ഞാൻ കണ്ണടച്ച് ഉറങ്ങാൻ കിടക്കുമ്പോൾ, ഒന്നിനെ കുറിച്ചും ആലോചിക്കാതെ ഉറങ്ങിക്കോളൂയെന്ന് ദിവ്യ പറയും…എന്റെ ചെറിയ കാര്യങ്ങൾ പോലും അവൾ മനസ്സിലാക്കിയിരിക്കുന്നു; കുറിപ്പുമായി വിനീത് ശ്രീനിവാസൻ

Malayalam

ഭാര്യ ദിവ്യയുമായി പ്രണയത്തിലായിട്ട് പത്തൊമ്പത് വർഷം തികഞ്ഞ സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ.

വിനീത് ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ

ഞാനും ദിവ്യയും പ്രണയിക്കാൻ തുടങ്ങിയിട്ട് പത്തൊമ്പത് വർഷം തികയുകയാണ്. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം, എന്റെ ഓർമ്മകൾ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ കൗമാരത്തിൽ കണ്ടുമുട്ടുകയും അന്നുമുതൽ ഒരുമിച്ചുനിൽക്കുകയും ചെയ്യുന്നു. തികച്ചും വ്യത്യസ്തരായ രണ്ട് ആളുകൾക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുക എന്നത് അതിശയകരമാണ്. ഞാൻ ശാന്ത പ്രകൃതനാണെങ്കിൽ ഇവൾ നേരെ തിരിച്ചാണ്. ദിവ്യ വെജിറ്റേറിയൻ ആണ്. എനിക്കാണെങ്കിൽ നോൺ വെജ് ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല.

അവൾ അടുക്കും ചിട്ടയും ഉള്ള ആളാണ്. പക്ഷേ ഞാൻ നേരെ വിപരീതവും. അവൾ ത്രില്ലറുകൾ ഇഷ്ടപ്പെടുമ്പോൾ എന്റെ പ്ലേലിസ്റ്റിലുള്ളത് ഫിൽ ഗുഡ് സിനിമകളാണ്. ചില രാത്രികളിൽ ഞാൻ കണ്ണടച്ച് ഉറങ്ങാൻ കിടക്കുമ്പോൾ, ഒന്നിനെ കുറിച്ചും ആലോചിക്കാതെ ഉറങ്ങിക്കോളൂയെന്ന് ദിവ്യ പറയും. നിനക്കെങ്ങനെ മനസ്സിലായി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന ചോദ്യത്തിന് എന്റെ ശ്വാസമെടുക്കുന്നതിൽ നിന്ന് അത് മനസ്സിലാകും എന്നാണ് അവൾ മറുപടി നൽകുക. എന്റെ ചെറിയ കാര്യങ്ങൾ പോലും അവൾ മനസ്സിലാക്കിയിരിക്കുന്നു. ഹാപ്പി ആനിവേഴ്സറി ദിവ്യ.

2012 ഒക്ടോബര്‍ 18നാണ് ദിവ്യയും വിനീതും തമ്മിലുള്ള വിവാഹം നടക്കുന്നത്. എഞ്ചിനീയറിങ്ങ് പഠിക്കുന്ന സമയത്ത് കോളേജിൽ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. ഇവിടെ വച്ച് കണ്ട് പരിചയപ്പെട്ട് പ്രണയത്തിലാകുകയും അതു പിന്നെ വിവാഹത്തിലേക്ക് കടക്കുകയും ആയിരുന്നു. ഇരുവർക്കും രണ്ട് മക്കളുണ്ട്.

ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തമ്മിലുള്ള ബാലൻസ് നിലനിർത്താനും വിനീതിനു സാധിക്കാറുണ്ട്. നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മക്കൾക്കൊപ്പം ചിരിയും കളിയുമായിട്ടുള്ള തന്റെ അച്ഛൻ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ആ ചിത്രങ്ങളിൽ നിന്നും മനസിലാക്കാം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top