Connect with us

മലയാള സിനിമയിൽ പുരുഷാധിപത്യ സമീപനം, ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും; വിൻസി അലോഷ്യസ്

Actress

മലയാള സിനിമയിൽ പുരുഷാധിപത്യ സമീപനം, ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും; വിൻസി അലോഷ്യസ്

മലയാള സിനിമയിൽ പുരുഷാധിപത്യ സമീപനം, ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും; വിൻസി അലോഷ്യസ്

‘നായിക നായക’നെന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്​ക്രീനിലെത്തിയ താരമാണ് വിൻസി അലോഷ്യസ്. ‘വികൃതി’യിലൂടെയാണ്​ വിൻസി ബിഗ്​ സ്​ക്രീനിലേയ്ക്കെത്തിയത്.​ ‘കനകം കാമിനി കലഹ’ത്തിലെയും ‘ഭീമന്റെ വഴി’യിലെയും ‘ജനഗണമന’യിലെയുമൊക്കെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോഴിതാ, പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമയിലെന്ന് പറയുകയാണ് വിൻസി അലോഷ്യസ്. ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന, ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമയിൽ കണ്ടു വരുന്നത്.

ഇത് സ്ഥിരം പരിപാടിയാണ്. ഇതിന് പിന്നിൽ പ്രൊഡക്ഷൻ കൺട്രോളർമാർ ആണ്. എനിക്കെതിരെ ലൈം ഗികാതിക്രമങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട് അഡ്വാൻസ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും വിൻസി പറഞ്ഞു.

മാത്രമല്ല, ലൈം ഗികാതിക്രമം പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും. അതിനു വേണ്ടി സർക്കാറും സംഘടനകളും ഒന്നിച്ചു നിൽക്കേണ്ട സമയമാണ് ഇതെന്നും വിൻസി അലോഷ്യസ് പറഞ്ഞു.

അതേസമയം, മലയാള സിനിമാ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി പറഞ്ഞു. മാറ്റങ്ങൾ അനിവാര്യമാണെന്ന് ഡബ്ല്യുസിസി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ മൗനം വെടിയാൻ തീരുമാനിച്ചു.

തൊഴിലിടത്തെ ചൂഷണങ്ങൾ തിരിച്ചറിഞ്ഞു അടയാളപ്പെടുത്താനും സ്ത്രീകൾ മുന്നോട്ട് വന്നു. ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending

Malayalam</