Connect with us

ആ സിനിമകളിലെ പ്രധാന ആര്‍ട്ടിസ്റ്റുകള്‍ക്കു മാത്രം ശമ്പളമായി 35 കോടി, പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒന്നരക്കോടി; പത്തൊമ്പതാം നൂറ്റാണ്ട് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിനയന്‍

Malayalam

ആ സിനിമകളിലെ പ്രധാന ആര്‍ട്ടിസ്റ്റുകള്‍ക്കു മാത്രം ശമ്പളമായി 35 കോടി, പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒന്നരക്കോടി; പത്തൊമ്പതാം നൂറ്റാണ്ട് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിനയന്‍

ആ സിനിമകളിലെ പ്രധാന ആര്‍ട്ടിസ്റ്റുകള്‍ക്കു മാത്രം ശമ്പളമായി 35 കോടി, പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒന്നരക്കോടി; പത്തൊമ്പതാം നൂറ്റാണ്ട് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിനയന്‍

വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ
പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് വിനയന്‍.

ഇന്നലെയും എറണാകുളം ലുലു മാള്‍ ഉള്‍പ്പടെ കേരളത്തിലെ നിരവധി തിയറ്ററുകളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഷോകള്‍ ഹൗസ്ഫുള്‍ ആയിരുന്നു എന്നറിഞ്ഞപ്പോള്‍.. വലിയ താരമൂല്യമൊന്നും ഇല്ലാതിരുന്ന യുവ നടന്‍ സിജു വിത്സണ്‍ തകര്‍ത്ത് അഭിനയിച്ച ഈ ചിത്രത്തെ നെഞ്ചോടു ചേര്‍ത്ത് സ്വികരിച്ച പ്രേക്ഷകരോട് ഒരിക്കല്‍ കൂടി നന്ദി പറയണമെന്ന് തോന്നി. നന്ദി. നന്ദി.

ഇപ്പോള്‍ ഒരു മാസത്തോട് അടുക്കുന്നു സിനിമ റിലീസ് ചെയ്തിട്ട്. ഇപ്പോഴത്തെ പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമ്മിക്‌സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലുടെയും ചിത്രം കണ്ടവര്‍ എഴുതിയ സത്യസന്ധമായ റിവ്യൂവിലൂടെയും തിയറ്ററുകളില്‍ ആവേശം നിറച്ച് ഇപ്പോഴും ഈ സിനിമ പ്രദര്‍ശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നല്‍കുന്നു..

ഇനിയും ഈ ചിത്രം കാണാത്ത നമ്മുടെ ന്യൂജെന്‍ ചെറുപ്പക്കാരുണ്ടങ്കില്‍ അവരോടു പറയട്ടെ, നിങ്ങള്‍ ഈയിടെ ആവേശത്തോടെ കയ്യടിച്ചു സ്വികരിച്ച അന്യഭാഷാ ചിത്രങ്ങളോടൊപ്പം കിടപിടിക്കുന്ന ടെക്‌നിക്കല്‍ ക്വാളിറ്റിയും ആക്ഷന്‍ രംഗങ്ങളുടെ പെര്‍ഫക്ഷനും പത്തൊന്‍പതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീര്‍ച്ചയായും നിങ്ങള്‍ കാണണം.

നമ്മുടെ നാട്ടിലുണ്ടായ വലിയ ചരിത്ര സിനിമകളുടെ ബഡ്ജറ്റിന്റെ അടുത്തു പോലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ബഡ്ജറ്റ് വരുന്നില്ല എന്നതൊരു സത്യമാണ്.. മുപ്പതും മുപ്പത്തിയഞ്ചു കോടിയും പ്രധാന ആര്‍ട്ടിസ്റ്റുകള്‍ക്കു മാത്രം ശമ്പളമായി നല്‍കുന്ന സിനിമകള്‍ക്കു മുന്നില്‍ ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച ഒരു സിനിമ ആസ്വാദ്യകരമെന്നു ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതു പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്‌ക്രിപ്റ്റിനും മേക്കിംഗിനും കിട്ടിയ അംഗീകാരമായി ഞാന്‍ കാണുന്നു..

എന്നോടൊപ്പം സഹകരിച്ച മുഴുവന്‍ ക്രൂവിനും വിശിഷ്യ നിര്‍മ്മാതാവായ ഗോകുലം ഗോപാലേട്ടനും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ… ഇതിലും ശക്തവും ടെക്‌നിക്കല്‍ പെര്‍ഫക്ഷനോടും കൂടിയ ഒരു സിനിമയുമായി വീണ്ടും എത്തുവാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും ഉണ്ടാകണം… സപ്പോര്‍ട്ട് ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും മീഡിയകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

Continue Reading
You may also like...

More in Malayalam

Trending

Malayalam