Malayalam Breaking News
ഇത്രയും നികൃഷ്ഠമായ പ്രവൃത്തി ചെയ്തവരെ മുളയിലെ നുള്ളിക്കഴിഞ്ഞിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു…. വിനയന്‍
ഇത്രയും നികൃഷ്ഠമായ പ്രവൃത്തി ചെയ്തവരെ മുളയിലെ നുള്ളിക്കഴിഞ്ഞിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു…. വിനയന്‍
ഇത്രയും നികൃഷ്ഠമായ പ്രവൃത്തി ചെയ്തവരെ മുളയിലെ നുള്ളിക്കഴിഞ്ഞിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു…. വിനയന്‍
കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റിയന്‍ കൗണ്‍സില്‍ നടത്തുന്ന സമരത്തില്‍ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്‍ വിനയന്‍.
വിനയന്റെ വാക്കുകളിലേയ്ക്ക്-
“എന്നെ അപമാനിക്കരുതെ… എന്നെ ഇവന്‍ ബലാത്സംഗം ചെയ്തു.. എന്താ ചെയ്യേണ്ടത്.. അതാണ് ഇവിടത്തെ വിഷയം.. ഇതുപോലത്തെ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ ശക്തമായ നടപടി എടുത്തിട്ടുണ്ട്.. പക്ഷേ ഇപ്പോഴും സര്‍ക്കാര്‍ ഇതിനെ അവഹേളിക്കുന്നു എന്ന് പറയാനാകില്ല. പക്ഷേ ഒരു സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തി ജനങ്ങളെ ബോധ്യപ്പെടുത്തുമ്പോഴാണ് ആ സര്‍ക്കാറിന്റെ പ്രവൃത്തി ജനങ്ങള്‍ അഭിനന്ദനീയമാക്കുന്നത്. ആ ബോധ്യപ്പെടുത്താനുള്ള കഴിവ് അല്ലെങ്കില്‍ ബോധ്യപ്പെടുത്താനുള്ള ബുദ്ധി സര്‍ക്കാറിനുണ്ടാകണം.. ഇത്രയും നികൃഷ്ഠമായൊരു പ്രവൃത്തി ചെയ്ത നമ്മളൊക്കെ അഭികാമ്യന്‍ എന്ന് വിശേഷിപ്പിച്ചിരുന്നൊരു വ്യക്തി ആ വ്യക്തി തെറ്റു ചെയ്യുമ്പോള്‍ എത്രയും വേഗം അതിനുള്ള നടപടി എടുക്കാനുള്ള ശക്തി സര്‍ക്കാര്‍ കാണിക്കണം.
പറയുന്നതില്‍ ക്ഷമിക്കണം, ഇതുപോലുള്ള ക്രിമിനല്‍സിനെ മുളയിലെ നുള്ളാന്‍ സഭകളും സര്‍ക്കാറും ശ്രമിച്ചിരുന്നെങ്കില്‍ ഇതിങ്ങനെ സംഭവിക്കില്ലായിരുന്നു. എന്തുകൊണ്ട് സഭയ്ക്കിങ്ങനെ സംഭവിച്ച് പോകുന്നു എന്ന് നമ്മള്‍ ചിന്തിക്കേണ്ടതാണ്.. കേരളത്തിന്റെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഒത്തിരി സംഭാവന ചെയ്തിട്ടുള്ള ക്രസ്ത്യന്‍ സഭയെ പറ്റി ഇങ്ങനെ സംസാരിക്കേണ്ടി വന്നതില്‍ വളരെ വേദനാജനകമാണ്.. ഒരു നല്ല പഴത്തിന്റെ അറ്റത്ത് ചീഞ്ഞു കണ്ടാല്‍ എന്റെ കൊച്ചിലെ അമ്മയൊക്കെ അത് മുറിച്ച് മാറ്റിയിട്ട് കഴിക്കുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ വിരളിന്റെ അറ്റം ഡയബറ്റിക് കാരണം ചീഞ്ഞു പോയാല്‍ അതും മുറിച്ചു കളയാറുണ്ട്.. ”
Vinayan support nuns protest
