Connect with us

വെറും 6 മാസം കൊണ്ട് ജയസൂര്യ സൂപ്പർ സ്റ്റാറായി ! കാരണക്കാരൻ ദിലീപ് എന്ന് വിനയൻ !

Malayalam Breaking News

വെറും 6 മാസം കൊണ്ട് ജയസൂര്യ സൂപ്പർ സ്റ്റാറായി ! കാരണക്കാരൻ ദിലീപ് എന്ന് വിനയൻ !

വെറും 6 മാസം കൊണ്ട് ജയസൂര്യ സൂപ്പർ സ്റ്റാറായി ! കാരണക്കാരൻ ദിലീപ് എന്ന് വിനയൻ !

മലയാള സിനിമയിലേക്ക് ഒരുപാട് യുവപ്രതിഭകളെ സമ്മാനിച്ച സംവിധായകനാണ് വിനയൻ . സിനിമയിലേക്ക് കൊണ്ട് വന്ന ഒറ്റ താരങ്ങൾക്കും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല . ജയസൂര്യ ആകട്ടെ ഹണി റോസ് , പ്രിയമണി ,അനൂപ് മേനോൻ തുടങ്ങി എല്ലാവരും താരങ്ങളാണ് . ജയസൂര്യ താരമായത് ദിലീപിന്റെ പകരക്കാരനായി എത്തിയതായിരുന്നെന്ന് വിനയൻ പറയുന്നു .

ഊമപ്പെണ്ണിന് ഉരിയാടാപയ്യനില്‍ നായകനാക്കാനിരുന്നത് ദിലീപിനെ ആയിരുന്നു. എന്നാല്‍ ഡേറ്റില്‍ വന്ന ക്ലാഷ് ജയസൂര്യയ്ക്ക് ഗുണമായി മാറുകയായിരുന്നു. സിനിമയിലെ ചെറിയ റോളുകളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരുന്ന ജയസൂര്യ ‘ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍’ എന്ന ചിത്രത്തിലൂടെയാണ് നായകപദവിയതിലെത്തിയത്. ചിത്രം വലിയ സാമ്ബത്തിക വിജയം നേടുകയും ചെയ്തു. ദീലിപ് എന്ന നടനെ നായകനാക്കി എട്ടോളം സിനിമകള്‍ ചെയ്തു വരുന്ന സമയത്താണ് ‘ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍’ എന്ന ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ വരുന്നത്. പക്ഷെ, ദിലീപിന്റെ ഡേറ്റുമായി ക്ലാഷായി. അങ്ങനെയാണ് നിര്‍മാതാവിനോട് പുതുമുഖത്തെ വച്ച്‌ ചെയാതാലോ എന്ന് ചോദിക്കുന്നത്.

നിര്‍മ്മാതാവ് അതിന് സമ്മതം മൂളി. തുടര്‍ന്ന് അത് ജയസൂര്യയിലെത്തുകയായിരുന്നു. മകന്‍ വിഷ്ണുവും തന്റെ ഭാര്യയും ചേര്‍ന്നാണ് ജയസൂര്യയെക്കുറിച്ച്‌ തന്നോട് പറയുന്നത്. അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച്‌ നടക്കുന്ന സമയമാണ് . കുറിച്ച്‌ സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്. അതും വലിയ നായകനായി വിനയന്‍ പറഞ്ഞു. ചിത്രത്തില്‍ ഡയലോഗ് ഇല്ലായിരുന്നു സാധാരണ നടന്മാരൊക്കെ ഡയലോഗ് കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ ചിത്രം വലിയ ഹിറ്റാകുകയും ആറുമാസം കൊണ്ട് ജയന്‍ വലിയ നടനായി മാറുകയും ചെയ്തു .. വിനയൻ പറയുന്നു .

vinayan about jayasurya

More in Malayalam Breaking News

Trending

Recent

To Top