Actor
‘ഞാനും എന്റെ ഭാര്യയുമായുള്ള ബന്ധം ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു’; വീഡിയോയുമായി വിനായകന്‍
‘ഞാനും എന്റെ ഭാര്യയുമായുള്ള ബന്ധം ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു’; വീഡിയോയുമായി വിനായകന്‍
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ സുപരിചിതനായി മാറിയ താരമാണ് വിനായകന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് വൈറലായി മാറുന്നത്. തന്റെപങ്കാളിയുമായി വേര്‍പിരിയുന്നുവെന്നാണ് നടന്‍ പറയുന്നത്.
ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടന്‍ വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി പറഞ്ഞത്. ‘ഞാനും എന്റെ ഭാര്യയുമായുള്ള ബന്ധം ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി’, എന്നാണ് നടന്‍ വീഡിയോയില്‍ പറയുന്നത്.
പിന്നാലെ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്ന വിനായകന്‍ അടുത്തിടെ ചില വിവാദങ്ങളില്‍ പെട്ടിരുന്നു.
‘ഒരുത്തീ’ സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകയോട് നടത്തിയ ലൈംഗിക പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. രജനികാന്ത് നായകനാകുന്ന ‘ജയിലറി’ലാണ് വിനായന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ശിവരാജ് കുമാറും ജാക്കി ഷ്രോഫും കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും ഉണ്ട്.