Connect with us

2025-ൽ വരുന്ന ചിത്രങ്ങളായിരിക്കും അവസാന സിനിമകൾ; അഭിനയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് അറിയിച്ച് നടൻ വിക്രാന്ത് മാസി

Actor

2025-ൽ വരുന്ന ചിത്രങ്ങളായിരിക്കും അവസാന സിനിമകൾ; അഭിനയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് അറിയിച്ച് നടൻ വിക്രാന്ത് മാസി

2025-ൽ വരുന്ന ചിത്രങ്ങളായിരിക്കും അവസാന സിനിമകൾ; അഭിനയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് അറിയിച്ച് നടൻ വിക്രാന്ത് മാസി

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ബോളിവുഡ് നടനാണ് വിക്രാന്ത് മാസി. ഇതിനോടകെ തന്നെ നിരവധി ചിത്രങ്ങളുടെ ഭാ​ഗമാകാൻ താരത്തിനായി. ഇപ്പോഴിതാ അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ. 2025-ൽ വരുന്ന ചിത്രങ്ങളായിരിക്കും അവസാന സിനിമകളെന്നാണ് നടൻ പറയുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങൾ വളരെ അസാധാരണമായിരുന്നു. ഇത്രയും നാൾ നിങ്ങൾ തന്നെ പിന്തുണയ്ക്കും സ്നേഹത്തിനും ഓരോരുത്തർക്കും നന്ദി പറയുന്നു. പക്ഷേ, മുന്നോട്ട് നോക്കുമ്പോൾ ഒരു ഭർത്താവ്, അച്ഛൻ, മകൻ എന്നീ നിലകളിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്നാണ് എനിക്ക് തോന്നുന്നത്.

2025-ൽ വരുന്ന ചിത്രങ്ങളായിരിക്കും എന്റെ അവ,സാന ചിത്രങ്ങൾ. അവസാന രണ്ട് ചിത്രങ്ങളും ഒരുപാട് ഓർമകളുമുണ്ട്. ഒരിക്കൽക്കൂടി നന്ദി എന്നാണ് വിക്രാന്ത് മാസി കുറിച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിക്രാന്ത് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പിന്നാലെ നിരാശ പങ്കുവെച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

ടെലിവിഷനിലൂടെയാണ് വിക്രാന്ത് തന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് ബാലികാവധു, ധരം വീർ, ബാബ ഐസോ വർ ധൂണ്ടോ, ഖുബൂൽ ഹേ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 2013-ൽആണ് അദ്ദേഹം സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. രൺവീർ സിങ്, സോനാക്ഷി സിൻഹ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ലൂട്ടേര എന്ന ചിത്രത്തിലൂടെയായിരുന്നു അത്.

Continue Reading
You may also like...

More in Actor

Trending