Actor
നടൻ വിക്രാന്ത് മാസിയ്ക്ക് വ ധ ഭീ ഷണി
നടൻ വിക്രാന്ത് മാസിയ്ക്ക് വ ധ ഭീ ഷണി
സിനിമകളിലും ഒടിടി സീരിസുകളിലും സജീവമാകുന്നതിനു മുൻപ് ബാലികാ വധു, ധരം വീർ, ഖുബൂൽ ഹേ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂചടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിക്രാന്ത് മാസി. ഇപ്പോഴിതാ നടന് നേരെ വധഭീ ഷണി വന്നിരിക്കുകയാണ്. 2002ലെ ഗോധ്ര കൂട്ടക്കൊ ലയെ ആസ്പദമാക്കിയുള്ള ‘ദ സബർമതി റിപ്പോർട്ട്’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിലാണ് തനിക്ക് വധഭീ ഷണി വന്നതെന്നാണ് നടൻ പറയുന്നത്.
സോഷ്യൽ മീഡിയയിലൂടെയാണ് തനിക്ക് വധഭീ ഷണി ഉയരുന്നതെന്നും അത് കാര്യമാക്കുന്നില്ലെന്നും നടൻ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു വിക്രാന്തിന്റെ പ്രതികരണം.
തങ്ങൾ കലാകാരന്മാരാണ്. പ്രേക്ഷകരോട് കഥകൾ പറയുന്നു. വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സബർമതി റിപ്പോർട്ട് ഒരുക്കിയിരിക്കുന്നത്. ത്രം കാണാതെ അതിനെക്കുറിച്ച് സംസാരിക്കുന്നത് തെറ്റിദ്ധാരണ പരത്തുമെന്നും വിക്രാന്ത് പറഞ്ഞു. ചിത്രം സാമുദായിക സംഘർഷം സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന്
സാമൂഹിക വ്യാഖ്യാനം എന്നാണ് എക്താ കപൂർ വിശേഷിപ്പിച്ചത്. താൻ ഒരു ഹിന്ദുവാണെന്നും ഹിന്ദു എന്നാൽ മതേതരനാണെന്നും അവർ പറഞ്ഞു. ഞാൻ ഒരു ഹിന്ദുവായതിനാൽ ഒരു മതത്തെക്കുറിച്ചും ഒരിക്കലും അഭിപ്രായം പറയില്ല. ഞാൻ നിങ്ങളോട് ഇത് പറയാൻ ആഗ്രഹിക്കുന്നു, എല്ലാ മതങ്ങളെയും ഞാൻ സ്നേഹിക്കുന്നു.
നിങ്ങൾ സിനിമ കാണണം. എന്നാൽ അതേ സമയം, കുറ്റവാളികളുടെ പേര് ഞാൻ പറയും, ഒരു മതത്തിൻ്റെയും പേര് പറയാതെയും ഉപദ്രവിക്കാതെയും അതാണ് ഒരു കഥാകൃത്തിൻ്റെ ഭംഗി എന്നും അവർ വിശദമാക്കി.ഒരു പ്രാദേശിക മാധ്യമപ്രവർത്തകന്റെ വേഷത്തിലാണ് വിക്രാന്ത് ചിത്രത്തിൽ എത്തുന്നത്. രഞ്ജൻ ചന്ദേലാണ് സംവിധാനം. ഏക്താ കപൂറും ശോഭ കപൂറും ചേർന്നാണ് നിർമാണം. സെക്ടർ 36ന് ശേഷം വിക്രാന്ത് അഭിനയിക്കുന്ന ചിത്രമാണ് സബർമതി.
2002 ഫെബ്രുവരി 27നാണ് സംഭവം നടക്കുന്നത്. അയോധ്യയിൽ നിന്നു മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്‌പ്രസിന്റെ എസ്-6 ബോഗി അഗ്നിക്കിരയായത്. സംഭവത്തിൽ 59 പേരാണ് മരണപ്പെട്ടത്. ശേഷം 1600 ഓളം പേർ കൊ ല്ലപ്പെട്ട ഗുജറാത്ത് കലാപത്തിനു കാരണമായത് ഈ സംഭവമാണ്.