News
വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നടന്റെ ആരോഗ്യനില ഇങ്ങനെ!
വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നടന്റെ ആരോഗ്യനില ഇങ്ങനെ!
Published on
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്താതിനാല്‍ വിജയകാന്ത് ഇന്നുതന്നെ വീട്ടിലേക്ക് മടങ്ങിയേക്കും.
രോഗങ്ങളെ തുടര്‍ന്ന് ഏറെനാളായി അഭിനയരംഗത്ത് നിന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹം വിട്ടു നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്.
കഴിഞ്ഞ മാസം 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില വഷളാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും കുടുംബം ഇത് നിഷേധിച്ചിരുന്നു.
Continue Reading
You may also like...
Related Topics:vijaykanth