Connect with us

മഴയാണ് ;പക്ഷെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുന്നതിനു ഈ ഒരൊറ്റ കാരണമേ ഉള്ളൂ .സണ്ണി ലിയോണിനെ വേദിയിൽ നിർത്തി വിജയ് യേശുദാസിന്റെ കമന്റ്

Malayalam

മഴയാണ് ;പക്ഷെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുന്നതിനു ഈ ഒരൊറ്റ കാരണമേ ഉള്ളൂ .സണ്ണി ലിയോണിനെ വേദിയിൽ നിർത്തി വിജയ് യേശുദാസിന്റെ കമന്റ്

മഴയാണ് ;പക്ഷെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുന്നതിനു ഈ ഒരൊറ്റ കാരണമേ ഉള്ളൂ .സണ്ണി ലിയോണിനെ വേദിയിൽ നിർത്തി വിജയ് യേശുദാസിന്റെ കമന്റ്

സദസ്സ് ഒന്നാകെ പൊട്ടിചിരിച്ചപ്പോൾ സംഭവം എന്താണെന്ന് മനസ്സിലാകാതെ നിൽക്കുകയായിരുന്നു സണ്ണി ലിയോൺ .സണ്ണി ലിയോണിനെ വേദിയിൽ നിർത്തി വിജയ് തമാശ പറഞ്ഞപ്പോൾ ആണ് സദസ്സ് ഒന്നാകെ പൊട്ടിചിരിച്ചതു.എന്നാൽ മലയാളം വശമില്ലാത്ത സണ്ണി മാത്രം എന്താ കാര്യമെന്ന് അറിയാതെ അത്ഭുതപ്പെട്ടു നിന്നു.വനിതാ ചലച്ചിത്ര പുരസ്‌കാര വേദിയിൽ ആയിരുന്നു സംഭവം

.

മികച്ച ഗായകനുള്ള പുരസ്കാരം സണ്ണി ലിയോണിൽ നിന്നും സ്വീകരിക്കാനായാണ് വിജയ് വേദിയിലേക്ക് എത്തിയത് .ഉടന്‍ താരം തമാശയായി ഇങ്ങനെ പറഞ്ഞു ‘മഴയൊക്കെ പെയ്‌തെങ്കിലും എല്ലാവരും ക്ഷമയോടു കൂടി കാത്തിരുന്നതിന് ഒറ്റക്കാരണമേയുള്ളൂ’. ഇത് സദസ്സില്‍ വലിയ ചിരി പടര്‍ത്തിയെങ്കിലും സണ്ണിയുടെ മുഖത്ത് ഭാവ വ്യത്യാസം ഒന്നുമുണ്ടായില്ല.


ജോജു ജോര്‍ജ് നായകനായ ജോസഫില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു പൂമുത്തോളെ എന്ന ഗാനാലാപനത്തിനാണ് വിജയ് മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാരം വാങ്ങിയ ശേഷം ഗാനത്തിന്റെ രണ്ടു വരി ആലപിക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയ ശേഷം ഗാനം പാടുകയും ചെയ്തു വിജയ് യേശുദാസ്. നവാഗതനായ രഞ്ജിന്‍ രാജനാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. അജീഷ് ദാസനാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്.

ഈ പാട്ടിനു കേരള ചലച്ചിത്ര പുരസ്‌കാരം ലഭിക്കാനും വനിത പുരസ്‌കാരം ലഭിക്കാനും ജോജു ഒരു വലിയ കാരണമാണെന്നും ആ പാട്ടിലെ ഇമോഷന്‍സ് എന്നില്‍ നിന്നും പുറത്തു കൊണ്ടുവന്നതില്‍ പ്രധാന കാരണം ജോജുവാണെന്നും വിജയ് പറഞ്ഞു. ജോജുവാണ് ഫുള്‍ ടൈം സ്റ്റുഡിയോയില്‍ ഇരുന്ന് ആ ഇമോഷന്‍സ് എല്ലാം പുഷ്‌ചെയ്തു പുറത്തു കൊണ്ടു വന്നതെന്നും അതില്‍ ജോജുവിനോടു നന്ദി പറയുകയാണെന്നും വിജയ് യേശുദാസ് വ്യക്തമാക്കി.ഇത്രത്തോളം ഈ ഗാനത്തെ ജനഹൃദയങ്ങളിൽ കൊത്തി വെക്കാൻ പരിശ്രമിച്ച ഡയറക്റ്റർക്കും ഗാന രചയിതാവിനും നന്ദി അറിയിക്കാനും വിജയ് യേശുദാസ് മറന്നില്ല .

vijay yesudas jokes with sunny leone

More in Malayalam

Trending

Recent

To Top