Connect with us

ശരീരഭാരം കുറച്ച് കിടിലന്‍ മേക്കോവറില്‍ പ്രത്യക്ഷപ്പെട്ട് വിജയ് സേതുപതി

News

ശരീരഭാരം കുറച്ച് കിടിലന്‍ മേക്കോവറില്‍ പ്രത്യക്ഷപ്പെട്ട് വിജയ് സേതുപതി

ശരീരഭാരം കുറച്ച് കിടിലന്‍ മേക്കോവറില്‍ പ്രത്യക്ഷപ്പെട്ട് വിജയ് സേതുപതി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. എല്ലാ റോളുകളും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ വിജയ് സേതുപതി പങ്കുവച്ച സ്വന്തം ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഒരു മിറര്‍ സെല്‍ഫിയാണ് ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ വിജെഎസ് പങ്കുവച്ചിരിക്കുന്നത്. ശരീരഭാരം കുറച്ച് പുതിയ മേക്കോവറിലാണ് ചിത്രത്തിലെ വിജയ് സേതുപതി. ശരീരഭാരത്തിന്റെ പേരില്‍ പലപ്പോഴും ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള താരമാണ് അദ്ദേഹം.

വിക്രം ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലും വണ്ണമുള്ള വിജയ് സേതുപതിയെയാണ് ആരാധകര്‍ കണ്ടത്. എന്നാല്‍ പുതിയ മേക്കോവര്‍ ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. സന്ദനം എന്ന അധോലോക നേതാവിനെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ചത്.

അതേസമയം, ഡിഎസ്പിയാണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ റിലീസ്. പൊന്റാം സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രം തിയേറ്ററുകളിലെത്തിയത് ഈ മാസം 2 ന് ആണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയപ്പോഴും പഴയ ഗെറ്റപ്പില്‍ തന്നെയായിരുന്നു വിജയ് സേതുപതി.

ഇത്ര ചെറിയ സമയം കൊണ്ട് നടത്തിയ മേക്കോവര്‍ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തെലുങ്ക് ചിത്രം മൈക്കിള്‍, വെട്രിമാരന്റെ വിടുതലൈ എന്നിവ കൂടാതെ മൂന്ന് ബോളിവുഡ് ചിത്രങ്ങളും വിജയ് സേതുപതിയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മെറി ക്രിസ്മസ്, മുംബൈക്കര്‍, ജവാന്‍ എന്നിവയാണ് അവ. ജവാനില്‍ ഷാരൂഖ് ഖാന്‍ ആണ് നായകന്‍.

More in News

Trending

Recent

To Top