Connect with us

എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്, ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തിയേറ്ററില്‍ കയറ്റാത്തതില്‍ പ്രതികരണവുമായി വിജയ് സേതുപതി

News

എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്, ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തിയേറ്ററില്‍ കയറ്റാത്തതില്‍ പ്രതികരണവുമായി വിജയ് സേതുപതി

എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്, ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തിയേറ്ററില്‍ കയറ്റാത്തതില്‍ പ്രതികരണവുമായി വിജയ് സേതുപതി

കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ പത്ത് തല എന്ന സിനിമ കാണാന്‍ ടിക്കറ്റെടുത്ത് എത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ ഹാളില്‍ കയറാന്‍ സമ്മതിക്കാതിരുന്ന വിവരം പുറത്തെത്തുന്നത്. പിന്നാലെ വിവാദങ്ങളും വിമര്‍ശനങ്ങളും വന്നിരുന്നു. പിന്നാലെ ഈ നടപടിയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിജയ് സേതുപതി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.

‘ഇത്തരത്തിലുള്ള വിവേചനം ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മനുഷ്യനെ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ നമ്മള്‍ പ്രതികരിക്കണം’ എന്നും വിജയ് സേതുപതി പറഞ്ഞു.

അതേ സമയം സ്റ്റാലിന്റെ എഴുപതാം ജന്മദിനത്തില്‍ ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം കണ്ട ശേഷം അതിനെക്കുറിച്ചും വിജയ് സേതുപതി പ്രതികരിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മക്കള്‍ രാഷ്ട്രീയത്തിലൂടെയാണ് മുഖ്യമന്ത്രിയായത് എന്നാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത് എന്നാല്‍ ഈ ഫോട്ടോ പ്രദര്‍ശനം ആ തെറ്റിദ്ധാരണ മാറ്റുമെന്ന് വിജയ് സേതുപതി പറഞ്ഞു.

പ്രധാന താരങ്ങളുടെ ചിത്രങ്ങള്‍ ആഘോഷപൂര്‍വ്വം റിലീസ് ചെയ്യുന്നതില്‍ പ്രശസ്തമാണ് ചെന്നൈയിലെ രോഹിണി തിയേറ്റര്‍. മാര്‍ച്ച് 30ന് റിലീസായ ചിമ്പു നായകനായ പാത്ത് തലയുടെ അതിരാവിലെ ഷോയ്ക്കാണ് നരികുറവ വിഭാഗത്തില്‍ പെടുന്ന ഒരു ആദിവാസി കുടുംബം എത്തിയത്.

ഇവരുടെ കൈയ്യില്‍ ടിക്കറ്റ് ഉണ്ടായിട്ടും തീയറ്റര്‍ ജോലിക്കാര്‍ അവരെ തീയറ്ററില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി. എന്തുകൊണ്ടാണ് തങ്ങളെ വേദിയിലേക്ക് പ്രവേശിപ്പിക്കാത്തതെന്ന് തിയേറ്റര്‍ ജീവനക്കാരനോട് ഇവര്‍ ചോദിക്കുന്ന വീഡിയോയും മറ്റും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.

More in News

Trending

Recent

To Top